ഐഎസിലെ മലയാളി കേരളത്തിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍

രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റി (ഐഎസ്)ല്‍ കേരളത്തില്‍ നിന്നുള്ള മുന്‍ യുവ മാധ്യമ പ്രവര്‍ത്തകനും. ഇക്കാര്യം എട്ടു മാസം മുന്‍പു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഡിജിപിമാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലാണ് ഒരു മലയാള പത്രത്തില്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തത്. ഹ്രസ്വകാലത്തെ ജോലിക്കിടെ തന്നെ ഈ ഇരുപത്തിനാലുകാരന്‍ ഐഎസിന്റെ ആശയ പ്രചാരണത്തില്‍ അതീവ തല്‍പരനായിരുന്നത് സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. സമൂഹമാധ്യമത്തില്‍ കൂടിയാണ് ഇയാള്‍ ഈ സംഘടനയുമായി അടുത്തതും പ്രചാരകനായതും. ഇക്കാര്യം അറിഞ്ഞ വീട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. പിന്നീടു സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് പൊലീസും ഇയാളെ അടുത്തു നിരീക്ഷിക്കാന്‍ തുടങ്ങി.
തുടര്‍ന്നു പിതാവിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ ഇവിടത്തെ ജോലി രാജിവച്ചു ഗള്‍ഫിലേക്കു പോയി. അവിടെ ഇതേ പത്രത്തിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ സജീവമായിരുന്നു. അതിനിടെയാണു വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചു സിറിയയിലേക്കു കടന്നതും ഐഎസില്‍ ചേര്‍ന്നതും. കുറച്ചുകാലം ഇയാളെക്കുറിച്ചു കാര്യമായ വിവരം ആര്‍ക്കുമില്ലായിരുന്നു. പിന്നീടു ലണ്ടനില്‍ ഒരു ഐഎസ് പ്രവര്‍ത്തകന്‍ പിടിയിലായപ്പോഴാണ് ഇയാള്‍ ഉള്‍പ്പെടെ ചില ഇന്ത്യന്‍ ഐഎസ് പ്രവര്‍ത്തകരെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിശദവിവരം ലഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോയ ചില മലയാളികള്‍ \'അപ്രത്യക്ഷ\'രായതിനെക്കുറിച്ചു കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ രഹസ്യാന്വേഷണം നടത്തുന്നുണ്ട്. 25 ലക്ഷത്തിലേറെ മലയാളികളാണു ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നത്. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണു കൂടുതല്‍ ഐഎസ് അനുഭാവികള്‍ രാജ്യം വിടുന്നത്. കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മുന്‍പു പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച തീവ്രവാദി സംഘത്തില്‍ കണ്ണൂരില്‍ നിന്നുള്ള യുവാവും ഉള്‍പ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























