കേരളത്തിലെ രക്തം ചുവപ്പിച്ച് ഡല്‍ഹിയില്‍ അമിത് ഷാ; സിപിഎമ്മിനെ മുഖ്യശത്രുവായി പരിഗണിച്ചുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം; കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടും

കേരളത്തിലെ രക്തം ചുവപ്പിച്ച് സിപിഎമ്മിനെതിരെ ആഞ്ഞടിക്കാന്‍ അമിത്ഷാ ഒരുക്കം തുടങ്ങി. കേരളത്തില്‍ സിപിഎമ്മിനെ മുഖ്യശത്രുവായി പരിഗണിച്ചുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രചാരണത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ദേശീയതലത്തില്‍ തുറന്നു കാട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രദര്‍ശനം ഇന്നു മൂന്നിനു എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പങ്കെടുക്കും.
കേരളത്തിലെ കമ്യൂണിസ്റ്റ് അക്രമങ്ങള്‍: അസഹിഷ്ണുതയുടെ പറയപ്പെടാത്ത കഥകള്‍ എന്ന പേരിലാണ് പ്രദര്‍ശനം. കേരളത്തില്‍ സിപിഎം കൊലപ്പെടുത്തിയ ഇരുനൂറിലേറെ ബിജെപി, ആര്‍എസ്എസ് രക്തസാക്ഷികളെക്കുറിച്ചുള്ളതാണ് പ്രദര്‍ശനം. നാളെ ഇതേ വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.ഡല്‍ഹിയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സംഘടനയായ ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റാണു പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ അടുത്ത കാലത്തു കൊലപാതകത്തേക്കാള്‍ പൈശാചികമായ കൊല്ലാക്കൊലകളാണ് സിപിഎം നടത്തുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ കൊല്ലാതെ അംഗഭംഗം വരുത്തി ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുത്തുന്ന ആക്രമണ രീതിയാണ് സിപിഎം പ്രയോഗിക്കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച സംഘങ്ങളെയാണു നിയോഗിച്ചിട്ടുള്ളത്.
സിപിഎം വിട്ടു ബിജെപിയില്‍ ചേരുന്നവരെയാണ് ഇത്തരത്തില്‍ കൊല്ലാക്കൊലയ്ക്ക് ഇരയാക്കുന്നത്.സിപിഎം വിടാന്‍ ആലോചിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം ഭീതിയുടെ നിഴലിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമങ്ങളെന്നു മുരളീധരന്‍ പറഞ്ഞു.കുടുംബനാഥന്‍ അക്രമത്തിനിരയായി ഉപജീവനം മുടങ്ങുന്നതോടെ കുടുംബങ്ങള്‍ക്കു ജീവിക്കാനുള്ള വരുമാനവും നഷ്ടമാകുന്നു. കൊടുംക്രിമിനലുകള്‍ക്കു പോലും വധശിക്ഷ വിധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു വാദിക്കുന്ന സിപിഎം കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായ വധശിക്ഷയ്ക്കു വിധേയമാക്കുന്നതിനെ ദേശീയ തലത്തില്‍ തുറന്നു കാട്ടുമെന്നു ഫോറം ഭാരവാഹികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























