കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം; സിലബസില്‍ മാറ്റം വേണമെന്ന് വിദഗ്ധ സമിതി
കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസില്‍ മാറ്റം വേണമെന്ന് വിദഗ്ധ സമിതി. സര്‍വകലാശാല നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് വിവാദ സിലബസില്‍ മാറ്റം വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമിതി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
സിലബസില്‍ പോരായ്മകളുണ്ടെന്നാണ് പ്രൊഫ. ജെ പ്രഭാഷ്, ഡോ.കെ എസ് പവിത്രന് എന്നിവരടങ്ങിയ സമിതിയുടെ കണ്ടെത്തല്‍. സിലബസിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും പുതിയ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി സമിതി കണ്ടെത്തി. വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫിസ് സ്റ്റഡീസിന് കൈമാറും
കണ്ണൂര്‍ സര്‍വകലാശാല എംഎ ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്സിന്റെ സിലബസാണ് വിവാദമായത്. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കരുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. മൂന്നാം സെമസ്റ്റര്‍ പിജി കോഴ്സിന്റെ പുതുക്കിയ സിലബസിലാണ് കാവിവത്കരണം.
https://www.facebook.com/Malayalivartha