ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തരമന്ത്രി സസ്‌പെന്റ് ചെയ്തതില്‍ തെറ്റില്ലെന്ന് ഇബ്രാഹിം കുഞ്ഞ്

രണ്ടു ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തര മന്ത്രി സസ്‌പെന്റ് ചെയ്തതില്‍ തെറ്റില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. നടപടിക്രമങ്ങള്‍ പാലിച്ചോയെന്നതാണ് ചര്‍ച്ചയെന്നും സസ്‌പെന്‍ഷന്‍ ഒരു ശിക്ഷയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്‍മാരെ സഹായിക്കേണ്ടത് വകുപ്പിന്റെ കടമയാണെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.
അഴിമതി ആരോപണത്തില്‍പ്പെട്ട പൊതുമരാമത്ത്, ജലവിഭവ ചീഫ് എന്‍ജിനീയര്‍മാരെ വകുപ്പ് മന്ത്രിമാര്‍ അറിയാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സസ്‌പെന്റ് ചെയ്ത നടപടി വിവാദമായിരുന്നു. തങ്ങളുടെ വകുപ്പുകളില്‍ കൈകടത്തുന്ന ചെന്നിത്തല സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ഇബ്രാഹിം കുഞ്ഞും പി.ജെ. ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് പരാതിപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























