കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.... പ്രതിദിനം 15,000 ഭക്തര്‍ക്കു വീതം പ്രവേശനാനുമതി
കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.... പ്രതിദിനം 15,000 ഭക്തര്‍ക്കു വീതം പ്രവേശനാനുമതി.
രണ്ടു ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ക്കോ 48 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു ശബരിമല ദര്‍ശനത്തിന് എത്താം.
ഇന്നലെ വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്നു ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു.
നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കന്നി മാസം ഒന്നാം തീയതിയായ ഇന്നു പുലര്‍ച്ചെ 5 ന് ക്ഷേത്രനട തുറന്നു. ഇന്നു മുതല്‍ 21 വരെ ഭക്തരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കും. 21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.
"
https://www.facebook.com/Malayalivartha