ദേശീയ പാത 17, 47 നാലുവരിയാക്കുമെന്ന് മുഖ്യമന്ത്രി

ദേശീയ പാത 17, 47 എന്നിവ നാലുവരിയാക്കാന്‍ തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായുള്ള ഭൂമിയേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തിന്റെ പുരോഗതി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതി പരിശോധിക്കും.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ഉന്നയിച്ച ആശങ്കകള്‍ നേരത്തേ ബോധ്യപ്പെട്ടതാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ മത്സ്യതൊഴിലാളികളില്‍ ചിലര്‍ക്ക് തൊഴിലും വാസസ്ഥലവും നഷ്ടമാവും. ഇതിനായി 128.4 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്‌ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശാഖ തുടങ്ങാന്‍ ധാരണയായി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്തു നല്‍കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സമയത്തു ഭൂമി വിട്ടു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























