സര്‍ക്കാര്‍ തടിയൂരി, ഭൂമി പതിവ് ചട്ട ഭേദഗതി പിന്‍വലിച്ചു

തടികേടാക്കാതെ സര്‍ക്കാര്‍ പിന്‍മാറി. മലയോര പ്രദേശത്ത് 2005 വരെ പാട്ടമായോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ സ്ഥലം കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കാനായി ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനുള്ള തീരുമാനം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തും പുറത്തും ഭേദഗതിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്. അതു മാനിച്ച് 162015 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. തീരുമാനത്തിന് മുമ്പ് മന്ത്രി മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഫോണില്‍ സംസാരിച്ചിരുന്നു. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തിനിടെ വിവാദമായ ഭേദഗതി ഉത്തരവ് പിന്‍വലിച്ചേക്കുമെന്ന് സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ റവന്യൂ മന്ത്രി മാധ്യമങ്ങളെ കണ്ടു.
ഭേദഗതി തീരുമാനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാതെ നടപ്പാക്കിയത് പാര്‍ട്ടി നേതൃത്വത്തിനും ഇടുക്കി ഡി.സി.സിക്കും നീരസമുണ്ടാക്കി. വി.ഡി സതീശന്‍ എം.എല്‍.എയും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി. എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ കെ.പി.സി.സി പ്രസിഡന്റിനെ എതിര്‍പ്പ് അറിയിച്ചു.
എല്ലാ ശക്തിയും ഉപയോഗിച്ച് നിയമ ഭേദഗതിയെ എതിര്‍ക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ് ഇതെന്നും പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കുടിയേറ്റവും കയ്യേറ്റവും രണ്ടും രണ്ടാണ്. കുടിയേറ്റത്തിന്റെ മറവില്‍ കയ്യേറ്റക്കാര്‍ക്ക് കേറി വരാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























