വി.എസ് ശിവകുമാറിനെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വഴിതടഞ്ഞു

കൊല്ലം കുളത്തുപ്പുഴയില്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എസ് ശിവകുമാറിനെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വഴിതടഞ്ഞു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി.
പ്രദേശത്തെ നിരവധി പ്രശ്‌നങ്ങള്‍ മന്ത്രിയെ മുമ്പ് നേരിട്ട് ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് മന്ത്രി തയ്യാറാകാതിരുന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. ഒരു മണിക്കൂറോളം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രിക്ക് വേദിയിലെത്താനായത്.
https://www.facebook.com/Malayalivartha
























