കൊലയാളി നിസാമിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ അടുത്ത ബന്ധുക്കളുമായി ഹോട്ടലില്‍ വച്ചു സംസാരിക്കാനുള്ള അവസരം പോലീസ് ഉണ്ടാക്കിക്കൊടുത്തു

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് പൊലീസിന്റെ വഴിവിട്ട സഹായം. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ അടുത്ത ബന്ധുക്കളുമായി ഹോട്ടലില്‍ വച്ചു സംസാരിക്കാനാണു പൊലീസ് വഴിയൊരുക്കിയത്.
സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണു മുഹമ്മദ് നിസാം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കേസിന്റെ വിചാരണയ്ക്കായി നിസാമിനെ ഇന്നു തൃശൂര്‍ ജില്ലാ കോടതിയില്‍ എത്തിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റിയതോടെയാണ് പൊലീസുകാര്‍ നിസാമിനെ തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ എത്തിച്ചത്. അവിടെവച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച. കണ്ണൂരില്‍ നിന്നെത്തിയ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരാണു നിസാമിനൊപ്പമുണ്ടായിരുന്നത്.
തൃശൂരിലെ ആഡംബര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. നിസാമും സംഘവും എത്തിയപ്പോള്‍ ഹോട്ടലിലെ സിസിടിവി ഓഫ് ചെയ്തിരുന്നു. എന്നാല്‍, ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ സിസിടിവി ഓണ്‍ ആയിരുന്നു. സിസിടിവി ഓഫ് ചെയ്യുന്നതിനു മുമ്പുള്ള ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്തു.
ഹോട്ടലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്താന്‍ നിസാമിന് പൊലീസ് അവസരം ഒരുക്കിയതായി സ്‌പെഷല്‍ പ്രോസിക്യൂട്ടറാണു പരാതി നല്‍കിയത്. വിചാരണ വേളയില്‍ കോടതി അനുമതിയോടെ മാത്രമേ കൂടിക്കാഴ്ച നടത്താവൂവെന്ന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പരാതി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ ഡിജിപി സെന്‍കുമാര്‍ തൃശൂര്‍ കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള അഞ്ചു പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























