പ്രൊഫ. യോഗീന്ദ്രർ കെ അലഗ് ആയിരുന്നു 1996-98 കാലത്ത് കേന്ദ്ര ആസൂത്രണ - പദ്ധതി നിർവ്വഹണ മന്ത്രി;കേരളത്തിലെ ജനകീയാസൂത്രണം പ്ലാനിംഗ് കമ്മീഷനിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചിരുന്നു;കേന്ദ്രമന്ത്രി തന്നെ പഠിക്കുവാൻ കേരളത്തിൽ വന്നു;വലിയ കൗതുകത്തോടെയാണ് ജനകീയാസൂത്രണ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്;ഇന്ത്യയിൽ ആദ്യമായിട്ടാണ് താഴെത്തട്ടിൽ നിന്ന് ഒരു പദ്ധതി രൂപീകരിക്കുന്നതെന്ന് തോമസ് ഐസക്

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ് .
പ്രൊഫ. യോഗീന്ദ്രർ കെ അലഗ് ആയിരുന്നു 1996-98 കാലത്ത് കേന്ദ്ര ആസൂത്രണ - പദ്ധതി നിർവ്വഹണ മന്ത്രി. കേരളത്തിലെ ജനകീയാസൂത്രണം പ്ലാനിംഗ് കമ്മീഷനിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രി തന്നെ പഠിക്കുവാൻ കേരളത്തിൽ വന്നു എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
പ്രൊഫ. യോഗീന്ദ്രർ കെ അലഗ് ആയിരുന്നു 1996-98 കാലത്ത് കേന്ദ്ര ആസൂത്രണ - പദ്ധതി നിർവ്വഹണ മന്ത്രി. കേരളത്തിലെ ജനകീയാസൂത്രണം പ്ലാനിംഗ് കമ്മീഷനിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രി തന്നെ പഠിക്കുവാൻ കേരളത്തിൽ വന്നു. ചിത്രത്തിൽ മന്ത്രി ടി.കെ. രാമകൃഷ്ണനോടും പ്രൊഫ. ഐ.എസ്. ഗുലാത്തിയോടും സംസാരിച്ചു നിൽക്കുന്ന ആളാണ് പ്രൊഫ. അലഗ്.
പ്രൊഫ. അലഗ് കേരളത്തിൽ ഒരു അപരിചിതനായിരുന്നില്ല. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസുമായി അടുത്തബന്ധം പുലർത്തിയിരുന്നു. പ്രൊഫ. കെ.കെ. സുബ്രഹ്മണ്യവും ഡോ. മോഹനൻപിള്ളയും അഹമ്മദാബാദിലെ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകരായിരുന്നപ്പോൾ ഡയറക്ടറായിരുന്നു പ്രൊഫ. അലഗ്.
സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിനു ഡോ. രാജ് എന്താണോ അതായിരുന്നു പ്രൊഫ. അലഗ് സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിന്. കുറച്ചുനാൾ അദ്ദേഹം അവിടെ നിന്നും മാറി നിന്നപ്പോഴാണ് പ്രൊഫ. കെ.കെ. സുബ്രഹ്മണ്യം ഡയറക്ടറായത്. പ്രൊഫ. കെ.കെ. സുബ്രഹ്മണ്യവും ഡോ. മോഹനൻപിള്ളയും കേരളത്തിലേയ്ക്കു വരുന്നതിൽ പ്രൊഫ. അലഗ് വലിയൊരു പങ്കുവഹിച്ചു.
പിന്നീട് അദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം IRMA-യുടെ (Institute of Rural Management Anand) ചെയർമാനായി. തുടർന്ന് ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി. പിന്നീട് ജെഎൻയുവിന്റെ ഏഴാമത് വൈസ് ചാൻസലറായി. രാഷ്ട്രീയമായി ബിജെപി അനുഭാവത്തിലേയ്ക്കു നീങ്ങിയിരുന്നുവെങ്കിലും ജെഎൻയുവിന്റെ അവസാനത്തെ ലിബറൽ വൈസ് ചാൻസലറായിരുന്നു അദ്ദേഹമെന്നു പറയാം.
വലിയ കൗതുകത്തോടെയാണ് ജനകീയാസൂത്രണ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് താഴെത്തട്ടിൽ നിന്ന് ഒരു പദ്ധതി രൂപീകരിക്കുന്നത്. അതും ലക്ഷക്കണക്കിനു ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട്. ഇങ്ങനെയൊന്നു കേരളത്തിലേ നടത്താനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha


























