ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ

അമേരിക്കയില്‍ ജനിച്ചവര്‍ക്ക് പൗരത്വം ഉറപ്പു നല്‍കുന്ന നിയമം ഭാഗികമായി റദ്ദാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീം കോടതിയില്‍ വാദം അവതരിപ്പിച്ച് ഇന്ത്യന്‍ വംശജ സ്മിത ഘോഷ്. ട്രംപ് ഉത്തരവ് ഭരണഘടനാലംഘനമാണെന്നാരോപിച്ച് കോടതിയെ സമീപിച്ച അഭിഭാഷകരുടെ കോണ്‍സ്റ്റിറ്റിയൂഷനല്‍ അക്കൗണ്ടബിലിറ്റി സെന്ററിനെ (സിഎസി) പ്രതിനിധീകരിച്ചാണ് സ്മിത ഹാജരായത്. കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അനുവദിക്കുന്ന നിയമം അവസാനിപ്പിച്ചാണ് ട്രംപ് ഉത്തരവ് ഇറക്കിയത്. ഇതിന്റെ സാധുത ചോദ്യം ചെയ്താണ് കേസ്.
https://www.facebook.com/Malayalivartha


























