അശ്ലീല ചാറ്റിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകന്‍ അറസ്റ്റില്‍

അശ്ലീല ചാറ്റിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. അധ്യാപകനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്.
വിദ്യാര്‍ഥിനിയെ കഴിഞ്ഞാഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ അധ്യാപകന്‍ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസ്സിലാക്കിയ പിതാവ് പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചു. ഇതോടെ അധ്യാപകന്‍ പെണ്‍കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടര്‍ന്ന് മകള്‍ ജീവനൊടുക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു.
https://www.facebook.com/Malayalivartha


























