ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; രണ്ട് തലയോട്ടികളും എല്ലുകളും അടങ്ങുന്ന അസ്ഥികൂടം കണ്ടെത്തിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ നഗരത്തില്‍ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പാലസ് വാര്‍ഡില്‍ സരസ്വതി മന്ദിരം എന്ന വീട്ടിലെ പരിസരം വൃത്തിയാക്കുന്നതിനിടയില്‍, കെട്ടിടം പൊളിച്ചപ്പോളാണ് അസ്ഥികൂടം കണ്ടെത്തിയത്.
രണ്ട് തലയോട്ടികളും എല്ലുകളും അടങ്ങുന്ന അസ്ഥികൂടമാണ് ലഭിച്ചത്. കെട്ടിടം ദീര്‍ഘനാളുകളായി ഉപയോഗിച്ചിരുന്നില്ല. മുമ്ബ് പലപ്പോഴും വാടകയ്ക്ക് നല്‍കിയിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടത്തില്‍ രേഖപ്പെടുത്തലുകള്‍ ഉള്ളതിനാല്‍ മുമ്ബ് ഇവിടെ വാടകയ്ക്ക് താമസിച്ച ഡോക്ടര്‍ പഠനാവശ്യത്തിന് ഉപയോഗിച്ചതാകമെന്നും സംശയമുണ്ട്. ഡോക്ടറുമായി സംസാരിച്ച ശേഷമേ ഇതില്‍ വ്യക്തത വരുത്താനാകൂ എന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha


























