സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 1267 കേസുകള്‍; മാസ്ക് ധരിക്കാത്തത് 7593 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1267 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 501 പേരാണ്. 1594 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 110 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 237, 36, 111
തിരുവനന്തപുരം റൂറല്‍ - 173, 30, 90
കൊല്ലം സിറ്റി - 242, 24, 9
കൊല്ലം റൂറല്‍ - 63, 63, 105
പത്തനംതിട്ട - 61, 55, 86
ആലപ്പുഴ - 27, 11, 13
കോട്ടയം - 55, 39, 343
ഇടുക്കി - 42, 1, 2
എറണാകുളം സിറ്റി - 64, 15, 11
എറണാകുളം റൂറല്‍ - 60, 14, 105
തൃശൂര്‍ സിറ്റി - 4, 3, 2
തൃശൂര്‍ റൂറല്‍ - 14, 11, 29
പാലക്കാട് - 73, 72, 134
മലപ്പുറം - 10, 0, 152
കോഴിക്കോട് സിറ്റി - 10, 10, 5
കോഴിക്കോട് റൂറല്‍ - 37, 39, 0
വയനാട് - 16, 0, 30
കണ്ണൂര്‍ സിറ്റി - 51, 51, 128
കണ്ണൂര്‍ റൂറല്‍ - 2, 2, 71
കാസര്‍ഗോഡ് - 26, 25, 168
കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,73,631 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.
https://www.facebook.com/Malayalivartha


























