Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

നമ്മൾ അധിവസിക്കുന്ന ഈ പ്രപഞ്ചവും പരിസ്തിഥിയും മനുഷ്യന്റെ ചൂഷണങ്ങൾക്ക് വിധേയമായി അനുദിനം ഭാവമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ്;ആ പരിസ്ഥിതിക്ക് ഒരു സംരക്ഷണ കവചമൊരുക്കുക എന്നതാണ് കാലം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന പ്രവർത്തനങ്ങളിലൊന്ന്;പരിസ്ഥിതി സൗഹൃദ മണ്ഡലമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് നമ്മളെന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ്

19 SEPTEMBER 2021 06:40 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതി സൗഹൃദ മണ്ഡലമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് നമ്മളെന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് . നമ്മൾ അധിവസിക്കുന്ന ഈ പ്രപഞ്ചവും പരിസ്തിഥിയും മനുഷ്യന്റെ ചൂഷണങ്ങൾക്ക് വിധേയമായി അനുദിനം ഭാവമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണെന്നദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പരിസ്ഥിതി സൗഹൃദ മണ്ഡലമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന നമ്മൾ...
നമ്മൾ അധിവസിക്കുന്ന ഈ പ്രപഞ്ചവും പരിസ്തിഥിയും മനുഷ്യന്റെ ചൂഷണങ്ങൾക്ക് വിധേയമായി അനുദിനം ഭാവമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ്.

ആ പരിസ്ഥിതിക്ക് ഒരു സംരക്ഷണ കവചമൊരുക്കുക എന്നതാണ് കാലം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന പ്രവർത്തനങ്ങളിലൊന്ന്. ഈ പ്രകൃതിയെ കൂടുതൽ മനോഹാരിതയോടെ കുറഞ്ഞപക്ഷം ഇതേ അവസ്ഥയിലെങ്കിലും (അധികം പരിക്കേൽപ്പിക്കാതെ) വരുന്ന തലമുറയിലേക്ക് കൈമാറണം...

 

 

അതിന് ഇന്ന് എന്തെങ്കിലുമൊക്കെ ചെയ്തേ മതിയാകൂ... കാട്ടാക്കട നിയോജക മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കി മാറ്റുക എന്നതാണ് ഈ നാളുകളിലെ ലക്ഷ്യങ്ങളിലൊന്ന്. ഇത് ഉന്നം വയ്ക്കുന്നത് കാർബൺ ന്യൂട്രൽ നിയോജകമണ്ഡലം സാധ്യമാക്കുക എന്നതാണ്.

ജലസമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടം, കാർഷിക സ്വയം പര്യാപ്ത മണ്ഡലം ആകുന്നതിനുള്ള ശ്രമങ്ങൾ, നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, മിയാവാക്കി വനങ്ങൾ... അങ്ങനെ പോകുന്നു പദ്ധതികൾ...

അതിലൊന്നാണ് ഊർജ്ജ സംരക്ഷണ പദ്ധതി. മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലെയും ഊർജ നഷ്ടവും, ഉപയോഗവും പഠിച്ച് ഊർജ്ജ ഓഡിറ്റിംഗ് നടത്തി റിപ്പോർട്ട് ബഹു.വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഊർജ്ജ നഷ്ടത്തിന് പ്രധാന കാരണം ആധുനിക ഊർജ്ജ സൗഹൃദ ഉപകരണങ്ങളുടെ അഭാവമാണ്.

നിലവിലെ ഇത്തരം ഉപകരണങ്ങൾ മാറ്റി പുതിയ ഊർജ്ജ സംരക്ഷണ വൈദ്യുത ഉപകരണങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്.

ഈഴക്കോട് സെന്റ് ഫ്രാൻസിസ് യു.പി സ്കൂളിൽ ഈ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയ സി.എഫ്.എൽ ബൾബുകളും, ഫാനുകൾക്കും പകരം എൽ.ഇ.ഡി ബൾബും, ട്യൂബും, ഇലക്ട്രോണിക്ക് റഗുലേറ്ററുകളും സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു ഇവിടെ.

മുൻപ് ഊർജ്ജ ഉപഭോഗം ഇവിടെ 2.5kw ആയിരുന്നത് ഈ പുതിയ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷനു ശേഷം 1.5kw ആയി കുറഞ്ഞിട്ടുണ്ട്. ഈഴക്കോടിലെ ഒരു കൊച്ചുസ്കൂളിൽ വന്ന ഈ മാറ്റം വലിയൊന്നിലേക്കുള്ള ദിശാസൂചകമാണെന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകുവാൻ സാധ്യതയില്ല എന്ന് കരുതുന്നു.

മണ്ഡലത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും സൗരോർജ പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു ഊർജ്ജ കാര്യക്ഷമ സ്ഥാപനങ്ങളാക്കി മാറ്റണം. മണ്ഡലത്തിലെ സർക്കാർ ഓഫീസുകളിൽ സോളാർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനു കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിട്ടുമുണ്ട്.

Energy Management Centre ന്റെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ ഈ പദ്ധതികൾ നടക്കുന്നത്. പ്രിയസുഹൃത്തുക്കളെ... ഇതെല്ലാം ഒരു ചെറിയ ഇലയനക്കം പോലുള്ളൊരു കാൽവയ്പ്പ് മാത്രമാണ്. സ്കൂളുകളിൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള ഇടമായി തിരഞ്ഞെടുക്കുവാൻ കാരണം "നാളത്തെ പൗരൻമാരുടെ" വിഹാര കേന്ദ്രമാണല്ലോ അവിടം...

ഈ സന്ദേശം അവർ മനസുകളിലുൾക്കൊള്ളുകയും, വീടുകളിലേക്ക് എത്തിക്കുകയും ചെയ്യും. ആ വഴികളിലൂടെ സമൂഹത്തിൽ ഒരു പൊതുബോധം സൃഷ്ടിക്കുവാനായേക്കും.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കേവലം ജൂൺ 5 ൽ മാത്രം നടത്തുവാനുള്ള യാന്ത്രികമായ ഒന്നായി കരുതിക്കൂട. അതൊരു നിരന്തര
പ്രക്രിയയാകണം...ജീവിത ശൈലിയാകണം... കാരണം ഈ പരിസ്ഥിതിയില്ലങ്കിൽ നമ്മളും, നമ്മൾ പടുത്തുയർത്തിയ ഒന്നുമിവിടില്ല...
അതുകൊണ്ട്കൈകോർക്കാം... ഒത്തൊരുമിച്ച്... നിലകൊള്ളാം... പരിസ്ഥിതിക്കായ്... ശുഭദിനം
സ്നേഹപൂർവ്വം
ഐ.ബി സതീഷ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (7 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (20 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (26 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (34 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (42 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (52 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends