സ്കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍
കാസര്‍കോട്ട് മേല്‍പ്പറമ്ബില്‍ സ്കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ, ആത്മഹത്യാ പ്രേരണ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകള്‍ എന്നിവ ചുമത്തി. ഫോണ്‍ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തില്‍ നിന്ന് ഉസ്മാനെ പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha