അമേരിക്കന്‍ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി ബഹികാശത്തേക്ക്

ഐഎസ്ആര്‍ഒയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായി യുഎസിന്റെ ഒമ്പതു ഉപഗ്രഹങ്ങളെ പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപിക്കും. 2015-2016 കാലയളവില്‍ ഒമ്പതു നാനോ/മൈക്രോ ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുക.ഇതാദ്യമായാണ് യുഎസിന്റെ ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിക്ഷേപണ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി ഐഎസ്ആര്‍ഒ പ്ലബിക് റിലേഷന്‍സ് ഡയറക്ടര്‍ അറിയിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള 45 ഉപഗ്രഹങ്ങളെയാണ് ഐഎസ്ആര്‍ഒ ഇതുവരെ ബഹിരാകാശത്ത് എത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























