ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അന്യ സംസ്ഥാനക്കാരനായ മാനസികരോഗി ഇരുമ്പുവടികൊണ്ട് സ്‌റ്റേഷനിലെ യാത്രക്കാരെ ആക്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്കാണ് പരിക്കേത്.
ആക്രമണത്തിന് ശേഷം കംപാര്‍ട്ട്‌മെന്റില്‍ കയറിയൊളിച്ച അക്രമിയെ റെയില്‍വേ സുരക്ഷാ സേന പിടികൂടി. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ ബാബുരാജ് എന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























