വീട്ടുവരാന്തയില്‍ ഒന്നരവയസുകാരനെ തെരുവുനായ കടിച്ചുകീറി

പത്തനാപുരത്ത് വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ തെരുവുനായ കടിച്ചുകീറി. പത്തനാപുരം തലവൂര്‍ കുരാ ചരുവിള പുത്തന്‍വീട്ടില്‍ ജയപ്രമോദ്-ആതിര ദമ്പതികളുടെ മകന്‍ അഭിരൂപി(ഒന്നര)നാണ് കടിയേറ്റത്. കഴിഞ്ഞദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം. കുട്ടിയുടെ ഇടതു കൈയില്‍ മൂന്നിടത്തു തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചിട്ടുണ്ട്. കരച്ചില്‍ കേട്ടു വീട്ടുകാര്‍ ഓടി വന്നപ്പോഴേക്കും നായ ഓടിപ്പോയിക്കഴിഞ്ഞിരുന്നു. ഉടന്‍ കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ച് വാക്‌സിന്‍ കുത്തിവച്ചശേഷം കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
കുട്ടി ഇപ്പോഴും ഭീതിയൊഴിയാതെ കരച്ചിലാണ്. കുട്ടിയെ കടിച്ചതു പേപ്പട്ടിയാണെന്നു സംശയമുണ്ട്. പ്രദേശത്തു പേപ്പട്ടിശല്യം രൂക്ഷമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























