കൈയ്യേറ്റ മാഫിയയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് സുധീരന്‍, അടൂര്‍പ്രകാശിനെ വിളിച്ചു വരുത്തി കെപിസിസി പ്രസിഡന്റ് ശാസിച്ചു, എല്ലാം മന്ത്രിയുടെ തലയില്‍ കെട്ടിവെച്ച് മുഖ്യന്‍

മദ്യമാഫിയെ തളച്ചതിനു പിന്നാലെ ഭൂമാഫിയെയും തളയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേരിട്ടിറങ്ങുന്നു. വനഭൂമി കൈയ്യേറി കൃഷിയുടെ പേരില്‍ റിസോട്ടുകള്‍ പണിയുന്ന ഭൂമാഫിയ നമ്മുടെ സംസ്ഥനത്ത് വിലസാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതിനിടെയാണ് നിയമസഭയെപ്പോലും അറിയിക്കാതെ റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും കൂടിചേര്‍ന്ന് ഭൂമാഫിയക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജനശബ്ദ്ധം ഉയര്‍ന്നതോടെ കെപിസിസി പ്രസിഡന്റ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.ശാന്തിഗിരി ആശ്രമത്തില്‍ ചികിത്സയില്‍ കഴിയുന്ന വിഎം സുധീരന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ വിളിച്ചുവരുത്തി നിയമഭേതഗതി വിലവലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കെപിസിസി പ്രസിഡന്റ് അംഗീകരിക്കാന്‍ തയ്യാറായില്ല. കൂടുതല്‍ രൂക്ഷമായി തന്നെ സുധീരന് അടൂര്‍പ്രകാശിനോട് സംസാരിക്കേണ്ടി വന്നു. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ പാര്‍ട്ടിക്ക് ദോശകരമാകുമെന്നാണ് സുധീരന്റെ നിലപാട്. ഭൂ നിയമ ഭേദഗതി ഉത്തരവ് റദ്ദായതിലൂടെ ഇടവേളയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വീണ്ടും സര്‍ക്കാരില്‍ പിടിമുറുക്കുന്നു.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയുള്ള നയം മാറ്റം അംഗീകരിക്കില്ലെന്ന് സുധീരന്റെ നിലപാടിന് മുന്നില്‍ മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും കീഴടങ്ങുകയായിരുന്നു. എല്ലാം അടൂര്‍ പ്രകാശിന്റെ വീഴ്ചയായി ചിത്രീകരിച്ച് മുഖ്യമന്ത്രിയും വിഷയത്തില്‍ നിന്ന് തലയൂരി.കേരളത്തിലെ അവശേഷിക്കുന്ന വനഭൂമി പോലും മാഫിയയ്ക്ക് സ്വന്തമാകുന്ന തരത്തിലായിരുന്നു സര്‍ക്കാരിന്റെ നീക്കങ്ങള്‍. ഫലത്തില്‍ വനസംരക്ഷണത്തിനുള്ള അവസരമാണ് വീണ്ടും സൃഷ്ടിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഭേതഗതിയുമായി മുന്നോട്ട് നീങ്ങിയാല്‍ പരിസ്ഥിതി സംരക്ഷകര്‍ കോടതിയെ സമീപിക്കുകയും സ്റ്റേവാങ്ങുക.ും ചെയ്യുമായിരുന്നു. ഇത് സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിക്കുമായിരുന്നു. ഇതിന്‍ നിന്നാണ് കെപിസിസി പ്രസിഡന്റ് സര്‍ക്കാരിനെ രക്ഷിച്ചത്.
തിരുവനന്തപുരത്ത് സോണിയാഗാന്ധിയെ പങ്കെടുപ്പിച്ച് നടത്തിയ പട്ടയവിതരണത്തിലെ പാളിച്ചകള്‍ നേരത്തെ പുറത്തു വന്നിരുന്നതാണ്. പലര്‍ക്കും ഭൂമികിട്ടിയില്ലെന്നും കിട്ടിയവര്‍ക്ക് കൃഷിയിറക്കാനും വീടുവയ്ക്കാനും പറ്റാത്ത രീതിയിലുള്ള പാറനിറഞ്ഞ സ്ഥമമാണെന്നല്ലാം പരാതിയുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























