ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഓണ്‍ലൈനായി ഗെയിം കളിക്കുകയും അതിലൂടെ പൈസ നഷ്ടമാവുകയും ചെയ്തത് വീട്ടുകാര്‍ അറിഞ്ഞതിന്‍റെ വിഷമമാണ് മരണത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുരീക്കാട് ഉദയകവല മലയില്‍ പുത്തന്‍ പുരയില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ അനന്തു (14) നെയാണ് തിങ്കളാഴ്ച്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനന്തുവിന് സ്ഥിരമായി മൊബൈല്‍ ഗെയിം കളിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഓണ്‍ ലൈനായി ഗെയിം കളിക്കുകയും അതിലൂടെ പൈസ നഷ്ടമാവുകയും ചെയ്തത് വീട്ടുകാര്‍ അറിഞ്ഞതിന്‍റെ വിഷമമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മാതാവ്: സന്ധ്യ. സഹോദരന്‍: സജിത്ത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുമ്ബനം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























