Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

06 APRIL 2026 03:29 PM IST
മലയാളി വാര്‍ത്ത

മൂന്നാം സർക്കാർ പിടിക്കാൻ സി പി എം വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം.  തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കുന്നുവെന്ന പരാതിയിൽ സിപിഎം നിയന്ത്രണത്തിലുള്ള പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും പോലീസ് വരുന്നതിന് മുമ്പ് തന്നെ സാധനങ്ങൾ കടത്തിയതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. തളിപ്പറമ്പ് ഏഴാംമൈലിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.  തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെയും യുഡിഎഫ് നേതാക്കളുടെയും വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന്  സിപിഎം ആരോപിച്ചു. 

 

നിയമസഭാ തിരഞ്ഞടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ വൻ  ആൾമാറാട്ടം നടത്താൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചുകഴിഞ്ഞു. വ്യാജതിരിച്ചറിയൽ കാർഡ്  വ്യാപകമായി നിർമ്മിക്കുകയാണെന്ന പരാതിയിൽ തിരഞ്ഞടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി. കണ്ണൂർ റൂറൽ എസ് പിക്കാണ് അന്വേഷണ ചുമതല.വോട്ടെടുപ്പ് സമയത്ത് എല്ലാ ബൂത്തുകളിലെയും സി സി റ്റി വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ വോട്ടർമാരിൽ ഇരട്ട വോട്ടർമാർ ധാരാളമുണ്ടെന്ന പരാതിയും ഇലക്ഷൻ കമ്മീഷൻ  അന്വേഷിക്കുന്നുണ്ട്. കെ പി സി സി വൈസ് പ്രസിഡന്റ് പാലോട് രവി നൽകിയ പരാതിയിലാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ആൾമാറാട്ടം തടയാൻ മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. വെബ് കാസ്റ്റിംഗും നടത്തും.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചാൽ ജയിൽ ഇടിഞ്ഞാലും  പുറത്തുവരില്ലെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.  കഴിഞ്ഞ എത്രയോ വർഷങ്ങളായി വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നണി വ്യത്യാസമില്ലാതെ മരിച്ചവർ ഒറ്റക്കെട്ടായി വോട്ടുചെയ്യാനെത്തുന്ന ചരിത്രമുണ്ട്​. വർഷാവർഷം ബലിതർപ്പണമോ ആണ്ടുചടങ്ങോ നടത്തിയില്ലെങ്കിലും ‘ഇക്കൂട്ടരെ’ തെര​െഞ്ഞടുപ്പ്​ സമയത്ത്​ കൃത്യമായി ബൂത്തുകളിലെത്തിക്കാൻ എല്ലാ രാഷ്​ട്രീയ പാർട്ടികളും ‘ശ്രദ്ധിക്കും’ ഇതാണ്​ കള്ളവോട്ടി​​​െൻറ ഒരു ദൃഷ്​ടാന്തം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ്​ കള്ളവോട്ടും ഇരട്ടവോട്ടും പല​േപ്പാഴും നിർണായകമാവുന്നത്​.

 

ആയിരവും അതിനുതാഴെയും മാത്രം വോട്ടുകൾ വരുന്ന പഞ്ചായത്ത്​ വാർഡ്​ തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ടി​​​െൻറ വില ശരിക്കും പ്രതിഫലിക്കും. തെരഞ്ഞെടുപ്പ്​ നടക്കുന്ന സമയങ്ങളിൽ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും എതിർ രാഷ്​ട്രീയ പാർട്ടികളിൽ പെട്ടവരുടെയും വോട്ടുകളും ​പോൾ ചെയ്യുന്നതിനെ കള്ളവോട്ട്​ (ആൾമാറാട്ട വോട്ട്​) എന്നറിയപ്പെടുന്നു. ഒരാളുടെ പേരിൽ തന്നെ രണ്ട്​ മേൽവിലാസങ്ങളിൽ വോട്ട്​ ഉണ്ടാകുന്നതാണ്​ ഇരട്ട വോട്ട്​.നിയമസഭ, ലോക്​സഭ തെരഞ്ഞെടുപ്പുകളിലാണ്​ ഇരട്ട വോട്ട്​ പലപ്പോഴും ഒ​േര സ്ഥാനാർഥിക്ക്​ തന്നെ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്​.

 

വർഷങ്ങൾക്കുമുമ്പ്​ മരിച്ചവരുടെ വോട്ട്​ പലപ്പോഴും വോട്ടർ ലിസ്​റ്റിൽനിന്ന്​ ഒഴിവാക്കാറുണ്ടായിരുന്നില്ല. എന്നാൽ, ബൂത്ത്​ ലെവൽ ഓഫിസർമാരെ നിയമിച്ചതോടെ അടുത്ത കാലത്തായി മരിച്ചവരുടെ വോട്ടുകൾ വോ​ട്ടേഴ്​സ്​ ലിസ്​റ്റിൽ തുലോം കുറവാണ്​. വോ​ട്ടേഴ്​സ്​ ലിസ്​റ്റ്​ പുറത്തുവന്നതിനുശേഷം മാത്രം മരിച്ചവരാണ്​ നിലവിൽ വോട്ടർപ്പട്ടികയിൽപെടുന്നത്​. പാർട്ടി ഗ്രാമങ്ങൾ എന്നറിയപ്പെടുന്ന പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇപ്പോഴും ‘മരിച്ചവർ’ വോട്ട്​ ചെയ്യാറുണ്ട്​.പോളിങ്​ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ്​ പാർട്ടി ഗ്രാമങ്ങളിൽ കള്ള​വോട്ടും ഇരട്ടവോട്ടും പോൾചെയ്യുക. പോളിങ്ങിന്​ തലേദിവസം തന്നെ ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ആളുകളാക്കി മാറ്റുകയാണ്​ കള്ളവോട്ടി​​​െൻറ ആദ്യത്തെ ചുവടു​െവപ്പ്​​.

 

നാടൻ കോഴിക്കറി ഉൾ​െപ്പടെയുള്ള ഭക്ഷണം നൽകിയും മറ്റ്​ സൗകര്യങ്ങളൊരുക്കിക്കൊടുത്തു​മാണ്​ പോളിങ്​ ഉദ്യോഗസ്ഥരെ തങ്ങളുടെ ആളാക്കി മാറ്റുക. ഭക്ഷണം പോയിട്ട്​ പണം കൊടുത്താൽപോലും വഴങ്ങാത്ത ഉദ്യോഗസ്ഥരാണെങ്കിൽ അടുത്ത പണി ഭീഷണിയാണ്​.എതിർ പാർട്ടിയിൽപെട്ട പോളിങ്​ ഏജൻറുമാരെ നിശ്ശ​ബ്​ദരാക്കുകയാണ്​ അടുത്ത ഘട്ടം. ​ഓരോ പാർട്ടികേന്ദ്രങ്ങളിലും സ്വതന്ത്രരായി മത്സരിക്കുന്നവരുടെയും അപര​​​െൻറയും ഏജൻറുമാ​രായെത്തുക ഒരേ പാർട്ടിയിൽപെട്ടവരായിരിക്കും. എതിർപക്ഷത്തെ പോളിങ്​ ഏജൻറിനെ ഒരുമിച്ചെത്തിയ ഒരേ പാർട്ടി ഏജൻറുമാർ പേടിപ്പിച്ച്​ ഇരുത്തും. പിന്നെയും എതിർശബ്​ദമുയർത്തിയാൽ അടിച്ചോടിക്കും. അല്ലെങ്കിൽ രാവിലെ 11 മണിക്കുള്ള ചായയിൽ വയറിളക്കാനുള്ള പച്ചമരുന്ന്​ കലക്കി നൽകി സ്ഥലം കാലിയാക്കും.

 

അതുകൊണ്ട്​ തന്നെ ബൂത്ത്​ ഏജൻറുമാ​രായെത്തുന്നവർ പച്ചവെള്ളംപോലും കുടിക്കാതെ പോളിങ്​ പൂർത്തിയാക്കിയ അനുഭവവുമുണ്ട്​. അനുകൂല സംഘടനകളിൽപെട്ടവരെ പാർട്ടിഗ്രാമങ്ങളിലെ പോളിങ്​ സ്​റ്റേഷനുകളിലെത്തിക്കുന്നതും മറ്റൊരു ത​​ന്ത്രമാണ്​.കള്ളവോട്ടി​​​െൻറ ഔദ്യോഗിക യൂനിഫോമായാണ്​ ചില കേന്ദ്രങ്ങളിൽ ബുർഖ അറിയപ്പെടുന്നത്​. മുൻകാലങ്ങളിൽ വോട്ട്​ ചെയ്യാനെത്താത്ത ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ള സ്​ത്രീവോട്ടർമാരുടെ മുഴുവൻ വോട്ടും ഒരുകൂട്ടം പുരുഷന്മാർ പർദയി​ട്ടെത്തി​ ​പോൾ ചെയ്​തതായി പ്രിസൈഡിങ്​ ഓഫിസറായി നാലോളം തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ച ഒരാൾ അനുഭവം പറഞ്ഞു. ബുർഖ ധരിച്ചെത്തിയവരുടെ മുഖമൊന്ന്​ കാണണം എന്ന ആവശ്യമുയർത്തിയാൽ അപ്പോൾതന്നെ ഇടപെടാൻ കുറച്ചാൾക്കാരെയും പ്രാദേശിക നേതൃത്വം ബൂത്തിന്​ സമീപത്തായി നിർത്തിയിട്ടുണ്ടാകും.

വർഷങ്ങൾക്കുമുമ്പ്​ ബുർഖ ധരിച്ചെത്തിയവരുടെ മുഖം കാണണമെന്ന ആവശ്യം ശക്തമായി ഉയരുകയും പൊലീസി​​​െൻറ സാന്നിധ്യത്തിൽ വനിത പോളിങ്​ ഏജൻറിന്​ മുഖം കാണിക്കണമെന്ന്​ പ്രിസൈഡിങ്​ ഓഫിസർ നി​ർദേശിക്കുകയും ചെയ്​തതും വോട്ടുചെയ്യാനെത്തിയ ആൾ ബൂത്തിൽ നിന്നിറങ്ങി ഓടിയതും പോളിങ്​ ഉദ്യോഗസ്ഥൻ ഓർത്തെടുത്തു.എങ്ങനെയൊക്കെ കള്ളവോട്ട് ചെയ്യും ഒാരോ ബൂത്തിലും സ്ഥലത്തില്ലാത്തവരുടെയും മരിച്ചിട്ടും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്തവരുടെയും പേരുകൾ പാർട്ടി പ്രാദേശിക നേതൃത്വംതന്നെ ആദ്യമേ കണ്ടെത്തും.  വോട്ടുകൾ രേഖപ്പെടുത്തുന്നതിനായി ചെറുപ്പക്കാരായ സജീവ പ്രവർത്തകരെ പ്രാദേശിക നേതൃത്വം ശട്ടംകെട്ടും. ഇത്തരത്തിൽ കള്ളവോട്ട്​ ചെയ്യേണ്ടവരുടെ ഐഡൻറിറ്റി കാർഡി​​ന്റെ പകർപ്പോ വോട്ടഴ്സ് സ്ലിപ്പോ സംഘടിപ്പിച്ച് ആദ്യം വോട്ട് ചെയ്യും.

 

വോട്ട് ചെയ്തതിന് അടയാളമായി കൈവിരലിൽ പതിക്കുന്ന മഷി വോട്ടുചെയ്ത ഉടൻ മുടിയിൽ ശക്തമായി ഉരച്ച് മായ്ച്ചുകളയണമെന്ന നിർദേശവും നൽകും.കള്ളവോട്ട്​ ചെയ്യാനായി ഏർ​പ്പാടാക്കിയ പ്രവർത്തകർ വേഷം മാറുന്നത്​ ഒരു കല തന്നെയാണ്​. രാവിലെ മുണ്ടും ഷർട്ടുമിട്ട്​ എത്തുന്നയാൾ ഉച്ചക്കുശേഷം പാൻറും ഷർട്ടുമാക്കും. രാവിലെ താടിയും മീശയുമുള്ളയാൾ ഉച്ചക്കുശേഷം ക്ലീൻ ഷേവായിരിക്കും. മൊട്ടയടിച്ചും പാർട്ടിക്കൂറ്​ വെളിപ്പെടുത്തിയവരും കുറവല്ല. സ്​ത്രീകൾ​ സാരിയുടുത്തായിരിക്കും ആദ്യമെത്തുക. പിന്നീട്​ ചുരിദാറാവും വേഷം. നെറ്റിയിൽ കുറിതൊട്ടും തലമുടി ചീകിയൊതുക്കുന്നതിലെ വ്യത്യസ്​തതയിലൂടെയും മുഖത്ത്​ വ്യത്യാസം വരുത്തുന്ന സ്​ത്രീകളുമുണ്ട്​.ബൂത്ത് പിടിച്ചെടുക്കൽ പാർട്ടി ഗ്രാമമെന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയോ സ്വാധീനിച്ചോ ആദ്യമേതന്നെ മറ്റുള്ള രാഷ്​​ട്രീയ പാർട്ടികളിൽപെട്ടവരുടെ വോട്ടുകളും സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും വോട്ടുകൾ

 

പൂർണമായും രേഖപ്പെടുത്തുന്ന രീതിയാണ് ബൂത്ത് പിടിച്ചെടുക്കൽ. പണ്ട്​ ഇത്​ ‘കുത്തിയിടൽ’ ആയിരുന്നു. ബാലറ്റ്​ പേപ്പറിൽ വോട്ട്​ രേഖപ്പെടുത്തുമ്പോഴാണ് ​ കുത്തിയിടൽ എന്നറിയപ്പെട്ടത്​. ബൂത്തിലെത്തുന്ന പ്രാദേശിക നേതാക്കളിൽ ചിലർ ബാലറ്റ്​ പേപ്പർ മൊത്തമായി വാങ്ങി സീൽ പതിപ്പിച്ച്​ പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ പോളിങ് (കുത്തിയിടൽ) പൂർത്തിയാവും.തെ​ര​ഞ്ഞെ​ടു​പ്പെ​ന്നാ​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ള്ള​വോ​ട്ട്​ മ​സ്​​റ്റ്​ ആ​ണ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ട്ടേറെ  സ്ഥാ​പ​ന​ങ്ങി​ലേ​ക്ക്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ള്ള​വോ​ട്ട്​ പു​തു സം​ഭ​വ​മ​ല്ല. സ​ഹ​ക​ര​ണ​രം​ഗ​ത്ത്​ എ​തി​ർ​ക​ക്ഷി ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്നാ​ൽ ഉ​ട​ൻ പാ​ർ​ടി അ​ണി​ക​ളും ശി​ങ്കി​ടി​ക​ളു​മാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ക്ര​മ​വി​രു​ദ്ധ​മാ​യി മെംബർ​ഷിപ്​​ ന​ൽ​കി വോ​ട്ട്​ ഉ​റ​പ്പി​ക്കും. ഇ​തു കൂ​ടാ​തെ ഇ​ത​ര​ക​ക്ഷി​ക​ളി​ൽ​പെ​ട്ട​വ​രു​ടെ വ്യാ​ജ​രേ​ഖ​ക​ൾ ഒ​പ്പി​ച്ചെ​ടു​ത്തും സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ ക​ള്ള​വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും. ബാ​ങ്ക്​-പ്രൈ​മ​റി സം​ഘ​ങ്ങ​ളി​ൽ വോ​ട്ട്​ ചെ​യ്യാ​നെ​ത്തു​േ​മ്പാ​ൾ ഭീ​ഷ​ണി​യി​ലൂ​ടെ​യോ അ​ക്ര​മി​ച്ചോ വോ​ട്ട്​ ചെ​യ്യാ​നാ​കാ​തെ മ​ട​ക്കു​ന്ന​തും പ​തി​വാ​ണ്​.

 

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ വ​ള​ർ​ന്നു​വ​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലും ഇ​ത്ത​ര​ത്തി​ൽ ന​ട​ന്ന ക​ള്ള​വോ​ട്ടി​ലൂ​ടെ​യാ​ണ്​ ഭ​ര​ണം പി​ടി​ച്ചെ​ടു​​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.ഇലക്ഷൻ ക​ഴി​ഞ്ഞു. 15 വാ​ർ​ഡു​ള്ള ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ എ​ട്ടും വ​ല​തു​മു​ന്ന​ണി​ക്ക്​ ഏ​ഴും ​അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ചു​ക​യ​റി. പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ട​ടു​പ്പ്​ പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ൽ​പെ​ട്ട ഒ​രം​ഗ​ത്തി​ന്റെ  വോ​ട്ട്​ അ​സാ​ധു​വാ​ണെ​ന്ന ത​ർ​ക്കം ഉ​ട​ലെ​ടു​ത്തു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ ഇ​ട​തു​ഭാ​ഗ​ത്തു​ള്ള വ​നി​താ പ​ഞ്ചാ​യ​ത്ത്​ അം​ഗം ത​ർ​ക്കം വ​ന്ന ബാ​ല​റ്റ്​ നോ​ക്കാ​നാ​യി വാ​ങ്ങി ഉ​ട​ൻ വാ​യി​ലി​ട്ട്​ ച​വ​ച്ച​ര​ച്ചു വി​ഴു​ങ്ങി. ഇ​തോ​ടെ ‘പ്ര​തി​സ​ന്ധി’ നീ​ങ്ങി. വീ​ണ്ടും വോ​ട്ടെ​ടു​പ്പ്​ ന​ട​​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലെ​ത്തി. എ​ന്നാ​ൽ, വ​ല​തു മു​ന്ന​ണി ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യി കോ​ട​തി​യി​ലെ​ത്തി. ​പ്രൈ​മ​റി​​ കോ​ട​തി വി​ഷ​യ​ത്തി​ൽ വോ​ട്ട്​ വി​ഴു​ങ്ങി​യ വ​നി​ത പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​ന്​ ഒ​രു വ​ർ​ഷം ത​ട​വ്​ വി​ധി​ച്ചെ​ങ്കി​ലും ഹൈ​കോട​തി ഈ  ​വി​ധി അ​സാ​ധു​വാ​ക്കി വ​നി​ത പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​ന്​ അ​നു​കൂ​ല​മാ​യ വി​ധി പ്ര​സ്​​താ​വി​ച്ച​ത് 2019 ലാണ് .

എന്നാൽ ഇക്കുറി എ​ല്ലാം കാ​ണാ​ൻ മു​ക​ളി​ലൊ​രാ​ളു​ണ്ട്​. ഇ​തും വെ​റു​മൊ​രു​ ​ട്രോളല്ല. അ​തെ ഇ​നി പ​ണ്ട​ത്തെ​പ്പോ​ലെ​യൊ​ന്നും ന​ട​ക്കി​ല്ല. എ​ല്ലാം കാ​ണാ​ൻ മു​ക​ളി​ലൊ​രാ​ളു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന മ​റ്റൊ​രു ട്രോ​ളാ​യി​രു​ന്നു ഇ​ത്.  കാ​മ​റ​ക​ൾ വെ​റു​തെ​യ​ല്ല. കാ​ശ്​ മു​ട​ക്കിത​ന്നെ സ്ഥാ​പി​ച്ച​താ​ണ്.. ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ലെ നാ​ണ​യ​ത്തു​ട്ടു​ക​ള​ല്ല. ഇ​ല​ക്​ഷൻ ക​മീഷ​​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട വെ​ബ്​​കാ​സ്​​റ്റി​ങ്​ ആ​ണ്. ക​ണ്ണൂ​ർ-കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ മാ​ത്രം 80ഒാ​ളം സാ​ങ്കേതി​ക വി​ദഗ്​ധരാ​ണ്​ ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്കു മു​ന്നി​ൽ ക​ള്ള​വോ​ട്ട്​ പി​ടി​കൂ​ടാ​ൻ മാ​ത്രം അ​ണി​നി​ര​ന്ന​ത്. എ​ന്നാ​ൽ, ഇ​തൊ​ന്നും ഫ​ല​വ​ത്താ​യി​ല്ല.മു​ൻ​കാ​ല​ങ്ങ​ളി​ൽ റെ​ക്കോ​ഡി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ലും പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ അ​വ​ർ​ക്ക്​ വേ​ണ്ട​പ്പെ​ട്ട​വ​ർ മാ​ത്ര​മാ​യി​രി​ക്കും വിഡി​യോ റെ​ക്കോ​ഡി​നാ​യി എ​ത്തു​ക. അ​വ​രും അ​തത്​ മു​ന്ന​ണി​ക​ളി​ൽ​പെ​ട്ട​വ​രും ത​മ്മി​ലു​ള്ള ധാ​ര​ണ​യി​ലൂ​ടെ ക​ള്ള​വോ​ട്ട്​ യ​ഥേ​ഷ്​​ടം ന​ട​ന്നി​രു​ന്നു.

 

വെ​ബ്​​കാ​സ്​​റ്റി​ങ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഏ​തൊ​രു പൗ​ര​നും ഒ​രു​ ഓൺ ലൈ​ൻ ലി​ങ്കി​ലൂ​ടെ ബൂ​ത്തു​ക​ളി​ൽ ന​ട​ക്കു​ന്ന ​പോ​ളി​ങ്​ ദൃ​ശ്യം ല​ഭ്യ​മാ​യ​താ​ണ്​ ക​ള്ള​വോ​ട്ടി​ന്റെ  ക​ഴു​ത്തി​ന്​ പി​ടി​മു​റു​ക്കി​യ​ത്. ഇക്കുറി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ സി പി എം തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.പഴുതുകൾ അടച്ച് കള്ളവോട്ട് ചെയ്യുകയാണ് ലക്ഷ്യം. കണ്ണൂരിലെ തളിപറമ്പിലും പയ്യന്നൂരും ഇതിനാവശ്യമായ ക്രമീകരണങ്ങൾ സജ്ജമായി കഴിഞ്ഞു തളിപ്പറമ്പിലും പയ്യന്നൂരിലും പഴയ സി പി എമ്മുകാർ ഇക്കുറി സ്ഥാനാർത്ഥികൾ ആയതോടെയാണ് ഇത്തരം കള്ളകളികൾ പുറത്തറിഞ്ഞു തുടങ്ങിയത്.ഇപ്പോഴത്തെ യു ഡി എഫ് സ്ഥാനാർത്ഥികൾ കഴിഞ്ഞ തവണ സി പി എമ്മിന്റെ നേതാക്കളായിരുന്ന കാലത്ത് നടത്തിയ കരുനീക്കങ്ങൾ അവർ തന്നെ വിളിച്ചുപറയാൻ തുടങ്ങി. അതാണ് ഇലക്ഷൻ കമ്മീഷനെ സഹായിച്ചത്. സിപി എമ്മിനെ ഇത്തരം നീക്കങ്ങൾ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

 

തങ്ങളുടെ കരുനീക്കങ്ങൾക്ക്  എന്തെങ്കിലും സംഭവിക്കുമോ എന്ന സംശയത്തിൽ ചില ഗൂഢനീക്കങ്ങളും സി പി എം നടത്തുന്നുണ്ട്. പാർട്ടിയുടെ  നീക്കങ്ങളൊന്നും പുറത്തറിയാതിരിക്കാനുള്ള പതിനെട്ട് അടവും പാർട്ടി പുറത്തെടുക്കുന്നുണ്ട്. കഴിഞ്ഞതവണ നടത്തിയ നീക്കങ്ങൾ  ആവർത്തിക്കരുതെന്ന നിർദ്ദേശവും പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. കാരണം പയ്യന്നൂരും തളിപറമ്പും പാർട്ടിയുടെ  നിർണായക സീറ്റുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends