പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
പതിനേഴുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. എരവിംഗലം കുറ്റിക്കാട്ടു പറമ്ബില്‍ രതീഷാണ് (24) പട്ടാമ്ബിയില്‍ നിന്നും അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലില്‍ 17കാരിയായ കുട്ടിയെ ഇയാളുടെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ശിശുവികസന കേന്ദ്രത്തില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതോടെ പ്രതിയെ ഞായറാഴ്ച പോലീസ് പിടികൂടി. രണ്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്.
https://www.facebook.com/Malayalivartha