Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

സുധാകരനെതിരെ അഴിമതി ആരോപണം! 16 കോടി പോക്കറ്റിലിട്ടു... കടന്നാക്രമിച്ച് കെ. പി. അനിൽകുമാർ

21 SEPTEMBER 2021 10:52 PM IST
മലയാളി വാര്‍ത്ത

പരസ്യ പ്രതികരണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത് കഴിഞ്ഞ ആഴ്ചയായിരുന്നു. രാജി പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ അനിൽ കുമാർ ഏ.കെ.ജി സെന്ററിലെത്തിയിരുന്നു. അതിനു ശേഷം നിരവധി ആരോപണങ്ങളാണ് കോൺ​ഗ്രസിനെതിരെ അനിൽകുമാർ ഉയർത്തിയിട്ടുള്ളത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് സിപിഎമ്മിന്റെ സ്വീകരണ യോഗത്തിൽ കെപി അനിൽകുമാറിന്റെ പ്രസംഗം ഇപ്പോൾ ചൂടുപിടിച്ചിരിക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്‍റ് കെ. സുധാകരനെതിരെ അഴിമതി ആരോപണവുമായിട്ടാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയ കെ.പി. അനില്‍കുമാര്‍ രം​ഗത്ത് വന്നത്.

കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വി.ഡി. സതീശനെയും അടക്കം വിമർശിച്ചു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം സ്വീകരണ യോഗത്തിൽ വ്യക്തമാക്കി.

കെ. കരുണാകരന്‍റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലൂടെ പിരിച്ചെടുത്ത 16 കോടി രൂപ, കെ. സുധാകരന്‍ കൈക്കലാക്കിയെന്നാണ് ആരോപണം. കണ്ണൂരിലെ രാജാസ് സ്കൂള്‍ ഏറ്റെടുക്കാനായി പിരിച്ചെടുത്ത പണമാണ് സുധാകരന്‍ സ്വന്തം പോക്കറ്റിലാക്കിയത്. ഈ പണം എവിടെ പോയെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വ്യക്തമാക്കണമെന്ന് കെ.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

'താൻ നെഹ്റുവിന്റെ കോൺഗ്രസുകാരനായിരുന്നു. സുധാകരൻ, സതീശൻ, വേണുഗോപാൽ എന്നിവരുടെ കോൺഗ്രസ് അല്ല. നേരത്തെ പാർട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദി. സൈബർ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷനായത്. താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെയാണിത്. രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താൻ പാർട്ടി വിട്ടത്.'

'കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണം. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. സ്കൂൾ വാങ്ങിയില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെ, ചതിയുടെ ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല.

മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി? എൻസിപി വഴി എകെജി സെന്ററിലെത്താൻ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ മുരളിയെ സ്വീകരിക്കുമായിരുന്നു. എകെജി സെന്ററിന് മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണ്?'

'സോളാർ കേസിൽ പ്രതിയല്ലാത്തതാണ് കോൺഗ്രസിനെ സംബന്ധിച്ച് അയോഗ്യത. ഹൈക്കമാന്റിലെ ചിലർ ഇടപെട്ടാണ് രമേശ് ചെന്നിത്തലക്കെതിരെ ഇ-മെയിൽ അയപ്പിച്ചത്. ചെന്നിത്തലയ്ക്ക് പാർലമെന്ററി പാർട്ടിയിൽ 11 വോട്ട് കിട്ടിയിരുന്നു. കോൺഗ്രസ് നശിക്കാതിരിക്കാൻ സതീശനും സുധാകരനും ധിക്കാരം കുറയ്ക്കണം.

കഴിഞ്ഞ ഏഴ് ദിവസമായി തനിക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ട്. അതിന് മുൻപ് എവിടെ നിന്നാണ് കുത്ത് കിട്ടുകയെന്ന് അറിയാത്ത കാലമായിരുന്നു. ജീവഭയം ഉള്ളത് കൊണ്ടാണ് പാർട്ടി വിട്ടത്.' കാലഘട്ടത്തിന്റെ അനിവാര്യമായ രാഷ്ട്രീയ മാറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം സംഘടിപ്പിച്ച സ്വീകരണപരപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി. മോഹനന്‍, എളമരം കരീം എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന്  (9 minutes ago)

ഊട്ടിയിൽ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു  (18 minutes ago)

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും; എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ  (31 minutes ago)

രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (42 minutes ago)

പ്ര​സി​ഡ​ന്റ്‌​സ് ട്രോ​ഫി വ​ള്ളം​ക​ളിക്ക് ഇനി രണ്ടു നാൾ മാത്രം...  (57 minutes ago)

പ്രകടനം വിലയിരുത്താനെന്ന വ്യാജേന  (1 hour ago)

ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി  (1 hour ago)

സി.സി.ടിവിയുടെ പരിധിൽ  (1 hour ago)

രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

വിവാഹ ഭാഗ്യം, വാഹന യോഗം, ആരോഗ്യം: ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത  (1 hour ago)

പ്രത്യേക സെല്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി  (2 hours ago)

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു  (2 hours ago)

ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ....  (2 hours ago)

.പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും  (2 hours ago)

ഡെന്‍മാര്‍ക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി  (3 hours ago)

Malayali Vartha Recommends