കോട്ടയത്ത് ബൈക്കിനെ കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ റോഡിലേയ്ക്ക് തെന്നിമാറി ബസിനടിയിൽപ്പെട്ട്, പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിച്ച പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിന് സമീപം നടന്ന അപകടത്തില്‍ മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി - ബിജി ദമ്പതികളുടെ ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്.
പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവെ സ്കൂട്ടര്‍ മറിഞ്ഞ് ബസിന് അടിയിൽ പെടുകയായിരുന്നു. കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും ഒരേ ദിശയിലാണ് സഞ്ചരിച്ചത്.
കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസ് പൂവത്തുംമൂടിനു സമീപത്ത് വെച്ച് സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ റോഡിലേയ്ക്ക് സ്കൂട്ടർ തെന്നിമാറുകയും സുബി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു.
അപകടത്തില്‍ പ്രതിശ്രുത വരന് അദ്ഭുതകരമായി രക്ഷപെട്ടു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha