തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.... മഞ്ചവിളാകം സ്‌കൂളിനു സമീപത്തു വച്ചാണ് അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.... മഞ്ചവിളാകം സ്‌കൂളിനു സമീപത്തു വച്ച് നാനോ കാറിനാണ് തീപിടിച്ചത്.
ഇന്നലെ വൈകീട്ട് 3.40-ന് മഞ്ചവിളാകം സ്‌കൂളിനു സമീപത്തു വച്ച് സുശീലമേരിയെന്നയാള്‍ ഓടിച്ചിരുന്ന ഇടഞ്ഞി ആശ്രമത്തിന്റെ നാനോ കാറാണ് കത്തിയത്.
ഇന്നലെ തന്നെ നെയ്യാറ്റിന്‍കരയിലും സമാനമായ സംഭവം നടന്നിരുന്നു. കാറില്‍നിന്നു തീ പടരുന്നതുകണ്ട് ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. കാറിന്റെ എന്‍ജിന്‍ സ്ഥാപിച്ചിരുന്ന പുറകുവശത്തുനിന്നാണ് തീ പടര്‍ന്നത്.
ഇലക്ട്രിക് സര്‍ക്യൂട്ടില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണ് അനുമാനം. നെയ്യാറ്റിന്‍കര റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സമാന അപകടത്തില്‍ കാറിലെ എ.സി-യില്‍ നിന്നുമാണ് തീ പടര്‍ന്നത്. ആളപായമൊന്നുമുണ്ടായിട്ടില്ല.
"
https://www.facebook.com/Malayalivartha


























