Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കെ.പി.സി സി ഓഫീസില്‍ എ കെ ജി സെന്ററിന്റെ ക്യാമറകള്‍: ഓപ്പറേഷന്‍ സീക്രസി

22 SEPTEMBER 2021 12:16 PM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി പി എമ്മിന്റെ പുതിയ നീക്കം. ഓപ്പറേഷന്‍ സീക്രസി എന്ന് വിളിക്കാവുന്ന ഓപ്പറേഷന്റെ ആദ്യ കളി കെ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഒറ്റവരിയില്‍ പറഞ്ഞാല്‍ കെ.പി.സി സി ഓഫീസില്‍ ഘടിപ്പിച്ചിരിക്കുന്ന രഹസ്യക്യാമറകളുടെ മോണിറ്റര്‍ എ.കെ.ജി. സെന്ററിലിരുന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

 



കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ചാണ് സിപിഎമ്മിന്റെ സ്വീകരണ യോഗത്തില്‍ കെപി അനില്‍കുമാര്‍ തുടങ്ങിയത്. . കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വിഡി സതീശനെയും അടക്കം വലിച്ചു കീറി. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം സ്വീകരണ യോഗത്തില്‍ പറഞ്ഞു.

'താന്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസുകാരനായിരുന്നു. സുധാകരന്‍, സതീശന്‍, വേണുഗോപാല്‍ എന്നിവരുടെ കോണ്‍ഗ്രസ് അല്ല. നേരത്തെ പാര്‍ട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദി. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് പോലെയാണിത്. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ പാര്‍ട്ടി വിട്ടത്.'

 



'കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തണം. ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനാണ് പണം പിരിച്ചത്. സ്‌കൂള്‍ വാങ്ങിയില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെ, ചതിയുടെ ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാന്‍ അധികസമയം വേണ്ടിവരില്ല. മുരളീധരന്‍ എത്ര പാര്‍ട്ടി ഇതിനോടകം മാറി? എന്‍സിപി വഴി എകെജി സെന്ററിലെത്താന്‍ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ മുരളിയെ സ്വീകരിക്കുമായിരുന്നു. എകെജി സെന്ററിന് മുന്നില്‍ ഭിക്ഷപ്പാത്രവുമായി നിന്നതാരാണ്?'-അദ്ദേഹം ചോദിച്ചു.

'സോളാര്‍ കേസില്‍ പ്രതിയല്ലാത്തതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അയോഗ്യത. ഹൈക്കമാന്റിലെ ചിലര്‍ ഇടപെട്ടാണ് രമേശ് ചെന്നിത്തലക്കെതിരെ ഇ-മെയില്‍ അയപ്പിച്ചത്. ചെന്നിത്തലയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 11 വോട്ട് കിട്ടിയിരുന്നു. കോണ്‍ഗ്രസ് നശിക്കാതിരിക്കാന്‍ സതീശനും സുധാകരനും ധിക്കാരം കുറയ്ക്കണം. കഴിഞ്ഞ ഏഴ് ദിവസമായി തനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ട്. അതിന് മുന്‍പ് എവിടെ നിന്നാണ് കുത്ത് കിട്ടുകയെന്ന് അറിയാത്ത കാലമായിരുന്നു. ജീവഭയം ഉള്ളത് കൊണ്ടാണ് പാര്‍ട്ടി വിട്ടത്.' കാലഘട്ടത്തിന്റെ അനിവാര്യമായ രാഷ്ട്രീയ മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

 



ഇത്തരത്തില്‍ കത്തികയറിയ പ്രസംഗത്തിന് വന്‍ വരവേല്പ്പാണ് ലഭിച്ചത്. സി പി എം അഴിമതി ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ .വിശ്വാസ്യതയില്ലെന്ന് തോന്നും എന്ന ചിന്തയില്‍ നിന്നാണ് പാര്‍ട്ടി വിട്ടു വരുന്ന കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് അഴിമതി ആരോപണം ഉന്നയിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത്.വി.ഡി.സതീശനെതിരെ ഒരു പരിധിക്കപ്പുറം അഴിമതി ആരോപണം ഉന്നയിക്കാന്‍ സാധ്യതയില്ലാതായതോടെയാണ് സുധാകരനെ പിടിക്കാന്‍ തീരുമാനിച്ചത്.

കെ സുധാകരന് എതിരെ മു മ്പും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെയെല്ലാം തെളിവ് അനില്‍കുമാറിന്റെ കൈയിലുണ്ട്. ഇല്ലാത്ത തെളിവുകള്‍ കൈയിലുള്ളവര്‍ അനില്‍ കുമാറി ന് കൈമാറുന്നുമുണ്ട്. കോണ്‍ഗ്രസുകാര്‍ തന്നെ ഇത്തരത്തില്‍ തെളിവുകള്‍ അനില്‍ കുമാറിന് നല്‍കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

 



പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയില്‍ അതൃപ്തരാണ്. എന്നാല്‍ അവര്‍ക്ക് പ്രത്യക്ഷമായി നേതാക്കള്‍ക്കെതിരെ രംഗത്തെത്താന്‍ ഭയമുണ്ട്. ഇത്തരക്കാരാണ് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എ.കെ.ജി. സെന്ററിലിരുന്ന് കെ പി സി സി ഓഫീസിലെ ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നത് കോടിയേരിയും പിണറായിയും നേരിട്ടാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends