സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി
സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. സ്കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും സര്‍വീസ് നടത്തുമന്ന് ഗതാഗതമന്ത്രി ആന്റണി രാജു .
ഒക്ടോബര്‍ 20 ന് മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായി കെഎസ്ആര്‍ടിസി ബോണ്ട്് സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം വിദ്യാര്ത്ഥിികള്ക്ക് വേണ്ടി യാത്ര പ്രോട്ടോക്കോള്‍ ഇറക്കും. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുളളൂ.
എല്ലാ സ്കൂള്‍ ബസിലും തെര്‍മല്‍ സ്കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രോട്ടോക്കോള്‍ പാലിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും.
"
https://www.facebook.com/Malayalivartha