രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ഗൃഹനാഥന്റ ആത്മഹത്യാ ഭീഷണി... പോലീസ് എത്ര പറഞ്ഞിട്ടും താഴെയിറങ്ങാതെ, ഒടുവില്‍ പോലീസ് അടവ് മാറ്റി, പിന്നാലെ താനെ താഴെയിറങ്ങി, സംഭവിച്ചത്
രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ഗൃഹനാഥന്റ ആത്മഹത്യാ ഭീഷണി... പോലീസ് എത്ര പറഞ്ഞിട്ടും താഴെയിറങ്ങാതെ, ഒടുവില്‍ പോലീസ് അടവ് മാറ്റി, പിന്നാലെ താനെ താഴെയിറങ്ങി.
രാമങ്കരി സ്വദേശി ട്രിബിലി (55)യാണ് ഇന്നു രാവിലെ ആറോടെ രാമങ്കരി ജംഗ്ഷനിലുള്ള വാട്ടര്‍ അഥോറിറ്റിയുടെ ഓവര്‍ഹെഡ് ടാങ്കിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
രാവിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രാമങ്കരി പോലീസും ഡിവൈഎസ്പിയും ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തി ഇയാളെ താഴെയിറക്കാനുള്ള പല ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം സഹോദരിയും പിന്നീട് മാതാപിതാക്കളും സ്ഥലത്തെത്തി. ഇയാളോടു താഴെയിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് രാമങ്കരി സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്റെ സാന്നിധ്യത്തില്‍ പോലീസും ഫയര്‍ഫോഴ്സും വാട്ടര്‍ ടാങ്കിനു മുകളിലേക്കു കയറി.
ഒടുവില്‍ അമ്പലപ്പുഴയില്‍നിന്നു മകള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഫയര്‍ ഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ ടാങ്കിനു താഴെ വല വിരിച്ചു കഴിഞ്ഞിരുന്നു. മകള്‍ വന്നിട്ടും താഴെയിറങ്ങാന്‍ മടി കാണിച്ചതോടെ പോലീസും ഫയര്‍ഫോഴ്സും നയം മാറ്റി. തങ്ങള്‍ തിരികെ പോകുകയാണെന്നു പോലീസ് പറഞ്ഞതോടെ, തനിക്കെതിരെ കേസെടുക്കാതിരുന്നാല്‍ താഴെയിറങ്ങാമെന്ന് അദ്ദേഹം സമ്മതിച്ചു.
കുടിക്കാന്‍ വെള്ളം ഇല്ലാതിരുന്നതിനു പിന്നാലെ, വെയില് കൂടി ശക്തമായതോടെ ഇയാള്‍ ഇറങ്ങാന്‍ തയ്യാറാകുകയായിരുന്നു. പത്തോടെ കയറിയതു പോലെ തന്നെ ഏണിയിലൂടെ താഴെയിറങ്ങിയ ഇയാളെ മകള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പോലീസ് വീട്ടിലേക്കു പറഞ്ഞയച്ചു.
അതേസമയം നാലു മണിക്കൂറോളമാണ് നാട്ടുകാരെയും പോലീസിനെയും ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. കുറച്ചു നാള് രാമങ്കരിയില്‍ കപ്പലണ്ടി വില്പന നടത്തിയിരുന്ന ആളാണ് ഇദ്ദേഹം.
"
https://www.facebook.com/Malayalivartha