Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ശബരിമല വിമാനത്താവള വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകം;പദ്ധതിയുടെ അനുകൂല ഘടകങ്ങളും പ്രതിക്കൂല ഘടകങ്ങളും ഇതൊക്കെയാണ്

22 SEPTEMBER 2021 12:59 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ വിമാനത്തിൽ പറന്നിറങ്ങാൻ മുഖ്യമന്ത്രി വിയർക്കേണ്ടി വരും ....കാരണം കേന്ദ്രത്തിന്റെ കൂടെ പിന്തുണയില്ലാതെ ഈ പദ്ധതി നടപ്പിലാക്കുവാൻ സാധിക്കുകയില്ല..... പറഞ്ഞു വരുന്നത് ശബരിമല വിമാനത്താവളത്തെ കുറിച്ചാണ്....ശബരിമല വിമാനത്താവളവിഷയത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ് ...

ഇത് നടപ്പിലാക്കാൻ തയ്യാറാകുമ്പോൾ അതിനെ കുറിച്ച് അറിയേണ്ടത് ആയിട്ടുള്ള പലകാര്യങ്ങളും ഉണ്ട്... നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പണം കോടതി മുമ്പാകെ കെട്ടി വെച്ച് ഏറ്റെടുക്കാന്‍ ആലോചന.

മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കിലും കോടതി അത് തടഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കലല്ല തടഞ്ഞതെന്നും അതിന് സ്വീകരിച്ച രീതിയാണ് റദ്ദാക്കപ്പെട്ടതെന്നുമാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ശബരിമലയുടെ പ്രാധാന്യംകൊണ്ട് തന്നെ പദ്ധതിക്ക് അനുമതി കിട്ടുമെന്നപ്രതീക്ഷയിലാണ് കേരളം .വര്‍ഷം മൂന്ന് കോടി വരെ തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയുടെ തൊട്ടടുത്ത വിമാനത്താവളം എന്നതാണ് പദ്ദതിയുടെ പ്രധാന ആകർഷണം .

തീര്‍ഥാടകരില്‍ 25 ശതമാനമെങ്കിലും വിമാനത്താവളം പ്രയോജനപ്പെടുത്തിയാൽ പദ്ധതി ലാഭകരമാകുക തന്നെ ചെയ്യും . ഇതരസംസ്ഥാന യാത്രികര്‍ക്ക് സമയലാഭമെന്ന നേട്ടവുമുണ്ടാകും . പ്രധാനപ്പെട്ട മറ്റൊരു കാര്യം . കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ഉന്നയിച്ച വിഷയങ്ങളുടെ ശരിയായ ഉത്തരം നല്‍കേണ്ടത് വിഷയത്തില്‍ പ്രധാനമായ കാര്യമാണ് .

രാജ്യത്ത് ചെറിയ വിമാനത്താവളങ്ങള്‍ വേണമെന്ന മോദി സര്‍ക്കാരിന്റെ നയം മറ്റൊരു പിടിവള്ളിയാണ് എന്നതും ശ്രദ്ധേയം. അതും പദ്ധതിക്ക് അനുകൂലമാകും . സംസ്ഥാന ബി.ജെ.പി.ഘടകം ഇത് വരെയും ഈ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല എന്നത് പ്രാധാന്യമർഹിക്കുന്നു .

ഈ പദ്ധതിക്ക് എതിരായിട്ടുള്ള നിലപാടാണ് ഹിന്ദുഐക്യവേദിക്ക് ഉള്ളത് . ഹാരിസണില്‍ നിന്ന് പാട്ടക്കാലാവധി കഴിഞ്ഞ് ഏറ്റെടുക്കേണ്ട ഭൂമിയാണ് ഇത് . അതുകൊണ്ട് ഈ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നാണ് അവർ ഉന്നയിക്കുന്ന ആവശ്യം .

പദ്ധതിക്ക് അനുകൂലമായ ഒത്തിരി ഘടകങ്ങളുണ്ട്. ദേശീയപാതകളുടെ സാമീപ്യംഅനുകൂലമാണ്. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററും നെടുമ്പാശേരിക്ക് 110 കിലോമീറ്ററുമാണ് ഉള്ളത് . കോട്ടയത്തിന് 58 കിലോമീറ്ററും പമ്പയ്ക്ക് 45 കിലോമീറ്ററുമാണുള്ളത് .

മലയോരമേഖലകളുടെ വികസനത്തിന് പ്രയോജനകരമാണ്. പ്രത്യേകിച്ച് പൊന്‍കുന്നം-പുനലൂര്‍ പാത കൂടി ദേശീയപാതാ നിലവാരത്തില്‍ എത്തിയതോടെ യാത്രാസൗകര്യങ്ങളില്‍ വൻ മുന്നേറ്റം തന്നെ ഉണ്ടാകും.

പ്രവാസികൾക്കും യാത്രാസൗകര്യം ഉണ്ടാകും . മധ്യതിരുവിതാംകൂറിലെ 25 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ക്ക് യാത്ര എളുപ്പമാകുന്ന പദ്ധതിയിയാണ് നടപ്പിലാക്കുന്നത് . എന്നാൽ പ്രതികൂല ഘടകങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം . 

കേന്ദ്രസര്‍ക്കാര്‍, ബി.ജെ.പി. നിലപാടുകള്‍ ഇത് വരെയും വ്യക്തമാക്കാത്തത് വമ്പൻ വെല്ലുവിളിയാണ്. ഭൂമിയുടെ ഉടമാവകാശത്തിലെ കേസ് പ്രധാന വെല്ലുവിളിയാണ്. പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുത്താലും കുരുക്കൾ ഒരുപാട് ഉണ്ടാകും.

ടേബിള്‍ ടോപ്പ് ഭൂപ്രകൃതിതടസ്സമാണ്. റണ്‍വേയ്ക്ക് സ്ഥലം തികയുമോ എന്ന സംശയം ശക്തമാകുന്നു. മണിമല, എരുമേലി വില്ലേജുകളിലെ സാമൂഹികആഘാതം പരിഹരിക്കുക വെല്ലുവിളിയാണ്. കുന്നുകള്‍ ഇടിച്ചാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കുക തന്നെ വേണം. ശബരിമലയിലെ തീര്‍ഥാടകരില്‍ ഭൂരിപക്ഷത്തിന് വിമാനയാത്ര താങ്ങാനുള്ള ശേഷി പരിശോധിക്കണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends