Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

'ഒരിയ്ക്കൽ അബദ്ധത്തിൽ മതപരിവർത്തനത്തിന് വിധേയരായി തിരികെയെത്തി ഇപ്പോൾ ലൗ, നാർക്കോട്ടിക് ജിഹാദുകളിൽപ്പെട്ട പെൺകുട്ടികളെ നേർവഴിയ്ക്ക് നയിയ്ക്കുവാൻ മുഴുവൻ സമയ പ്രവർത്തകരായി മാറിയ ധീരയായ സഹോദരിമാർ ഒ.ശ്രുതിയും, ചിത്ര ജി കൃഷ്ണനുമടങ്ങുന്ന വരുമായി വർഷങ്ങളായുള്ള പരിചയമുണ്ട്...' ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്

22 SEPTEMBER 2021 02:19 PM IST
മലയാളി വാര്‍ത്ത

ചാനല്‍ ചര്‍ച്ചയ്ക്കിടെ ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് എസ്ഡിപിഐ. രാജേഷിന്റെ പരാമര്‍ശത്തെ കുറിച്ച്‌ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖാണ് ബാലരാമപുരം സിഐക്ക് പരാതി നല്‍കിയിരിക്കുന്നത്.

വി.വി രാജേഷ് നടത്തിയ പരാമര്‍ശത്തിലെ വസ്തുത പുറത്ത് കൊണ്ട് വരണം, സര്‍ക്കാര്‍ അനുമതിയോടെയാണോ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നത് എന്ന കാര്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വി.വി രാജേഷിനെതിരെ എസ്ഡിപിഐ പരാതി നല്‍കിയിരിക്കുന്നത്. വി.വി രാജേഷ് നടത്തിയത് വ്യാജാരോപണമാണെങ്കില്‍ തന്നെ ഇതിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതോടൊപ്പം തന്നെ ലൗ ജിഹാദിന്റെ പേരില്‍ ചതിക്കപ്പെട്ട 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്ത് താമസിക്കുന്നുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കാസര്‍കോഡ് സ്വദേശി ശ്രുതി ഭട്ട്, ആതിരെ എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വന്ന് പരിശോധിക്കാം എന്നും രാജേഷ് കൂട്ടിച്ചേർത്തു. ചര്‍ച്ചയില്‍ പാനലിസ്റ്റായ സിപിഎം നേതാവ് ജെ ചിത്തരജ്ഞനെയും പെണ്‍കുട്ടികളെ സന്ദര്‍ശിക്കാന്‍ ചര്‍ച്ചക്കിടെ വിവി രാജേഷ് ക്ഷണിക്കുകയും ചെയ്‌തു. ഇതിന് ആധാരമായി അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നാർക്കോട്ടിക്, ലൗ ജിഹാദ് വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുന്ന ഈ വേളയിൽ 18-9-2021(ശനിയാഴ്ച )ന് മനോരമ counter Point ചർച്ചയിൽ ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടോയെന്ന് LDF MLA ശ്രീ PP ചിത്തരഞ്ചൻ സംശയം പ്രകടിപ്പിച്ചു, ഇത്തരം ചതിക്കുഴിയിൽ വീണ് പോയ 38 പെൺകുട്ടികൾ തിരുവനന്തപുരം ജില്ലയിൽ ഒരുമിച്ച് താമസിയ്ക്കുന്നുണ്ടെന്നും, നമുക്കൊരുമിച്ച് അവിടേയ്ക്ക് പോയി അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കാമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.20.9.2021 നും, I.10.2021 നുമിടയ്ക്ക് അദ്ദേഹത്തിന് സൗകര്യ പ്രദമായ എത് ദിവസവും ഞാൻ തയ്യാറാണെന്നു കൂടി ഞാനറിയിച്ചു. അദ്ദേഹവും തയ്യാറാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്തായാലും കാത്തിരിയ്ക്കാം. LDF MLA യെ കൊണ്ട് ചെന്നോട്ടെയെന്ന് അവരോട് ചോദിയ്ക്കുവാൻ ഇന്ന് ഞങ്ങൾ ആ സഹോദരിമാർ താമസിയ്ക്കുന്ന സ്ഥലത്ത് പോയിരുന്നു. 38 അല്ല ഇപ്പോൾ അവിടെ 52 പേരുണ്ട്, നാർക്കോട്ടിയ്ക്ക് ജിഹാദിൽ നിന്ന് രക്ഷ നേടിയെത്തിയ ഒരാൺകുട്ടിയുമുണ്ട്.

ഒരു കുടുംബത്തിലെ മൂന്ന് പെൺമക്കൾ ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം ചെയ്യപ്പെടുന്നതിനിടയ്ക്ക് രക്ഷപെട്ടവർ, മറ്റൊരാൾ ബാംഗ്ളൂർ സ്വദേശിനി ഇങ്ങനെ പോകുന്നു ആ നീണ്ട നിര, ഞങ്ങൾ മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ സൂചിപ്പിയ്ക്കട്ടെ ,ഇന്നവിടെക്കണ്ട എല്ലാ പെൺകുട്ടികളും മികച്ച വിദ്യാഭ്യാസം നേടിയവരോ, മികച്ച course കൾ പഠിക്കുന്നവരോ ആണ്. സാഹിത്യം, ബയോടെക്നോളജി, എൽ എൽ ബി, മെഡിയ്ക്കൽ എഞ്ചിനീയറിംഗ്, വിവിധ ഡിഗ്രി കോഴ്സുകൾ, അദ്ധ്യാപികമാർ,+2 വിദ്യാർത്ഥിനികൾ അങ്ങനെ ഓരോ വീട്ടിലും കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിച്ച് വളർത്തിയ മിടുമിടുക്കികൾ, ഇവിടെ എത്തിയില്ലായിരുന്നെങ്കിൽ ലോകത്തിൻ്റെ ഏതോ കോണിൽ എതെങ്കിലും തരത്തിൽ..... എന്തെങ്കിലുമാകാമായിരുന്നവർ,52 കുടുംബങ്ങളുടെ ശേഷിയ്ക്കുന്ന ജീവിതവും നരകതുല്യമായെനെ.

ഏകദേശം ഒരു പതിറ്റാണ്ടായി ഇങ്ങനെ ചതിക്കുഴിയിൽപ്പെട്ടു പോയ സഹോദരിമാർ ഭരണ സിരാകേന്ദ്രത്തിൻ്റെ മൂക്കിനു തുമ്പത്ത്, തലസ്ഥാന ജില്ലയിലുണ്ടെന്ന് അഞ്ചര വർഷം കൊണ്ട് ഈ സംസ്ഥാനം ഭരിയ്ക്കുന്ന പാർട്ടിയുടെ MLA യൊ, ആ പാർട്ടിയൊ ,സംസ്ഥാന സർക്കാരൊ അറിഞ്ഞില്ലെന്നു പറഞ്ഞാൽ, ഈ നിഷക്കളങ്കരായ കുട്ടികളെ കെണിയിൽപ്പെടുത്തിയവരെ കണ്ട് പിടിച്ച് ജയിലിലടയ്ക്കാനും, ഇവർക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും സാധിച്ചില്ലെന്നു പറഞ്ഞാൽ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൻ്റെ വളർത്തമ്മയും, അച്ഛനും ഈ ഗവൺമെൻ്റും, LDF പാർട്ടിയ്കളുമാണെന്ന് സമ്മതിയ്ക്കലാകും, ഈ ജീവിയ്ക്കുന്ന ഉദാഹരണം LDF ഭരിയ്ക്കുമ്പോൾ MLA യെ ബോധ്യപ്പെടുത്തുവാൻ ബിജെപി തിരു: ജില്ലാക്കമ്മിറ്റി വേണ്ടി വന്നു. ഒരിയ്ക്കൽ അബദ്ധത്തിൽ മതപരിവർത്തനത്തിന് വിധേയരായി തിരികെയെത്തി ഇപ്പോൾ ലൗ, നാർക്കോട്ടിക് ജിഹാദുകളിൽപ്പെട്ട പെൺകുട്ടികളെ നേർവഴിയ്ക്ക് നയിയ്ക്കുവാൻ മുഴുവൻ സമയ പ്രവർത്തകരായി മാറിയ ധീരയായ സഹോദരിമാർ ഒ.ശ്രുതിയും, ചിത്ര ജി കൃഷ്ണനുമടങ്ങുന്ന വരുമായി വർഷങ്ങളായുള്ള പരിചയമുണ്ട്.

ഇന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽകൃഷ്ണൻ, തിരു: ജില്ലാ പ്രസിഡൻ്റ് R സജിത് എന്നിവരുമൊന്നിച്ച് ഇവരുടെ താമസ സ്ഥലത്ത് പോയി ,ഉച്ചഭക്ഷണം കഴിച്ചു ,ഏകദേശം രണ്ട് മണിയ്ക്കൂറോളം സംസാരിച്ചു, അവരുടെ മുന്നേറ്റം സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്കുന്നതെന്ന് പറഞ്ഞു. നിശബ്ദമായി, ശാന്തനായി ,ദൃഢനിശ്ചയത്തോടെ ഈ പെൺകുട്ടികളെ മക്കളായി, സഹോദരിമാരായിക്കണ്ട് ഇവർക്ക് വഴികാട്ടുന്ന ആർഷവിദ്യാസമാജത്തിൻ്റെ അചാര്യൻ ശ്രീ മനോജ് ജിയോട് അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇങ്ങ് ലോകത്തിൻ്റെ ഒരു കോണിൽ, കേരളത്തിലെ ഒരു ഗ്രാമത്തിലിരുന്നിവർ നിശബ്ദമായി ചെയ്യുന്ന ഈ പ്രവർത്തനം ലോകത്തിൻ്റെ പല ഭാഗത്തും മതപരിവർത്തനത്തിലൂടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായി നാളെ വളർന്നു വരും എന്ന കാര്യം ഉറപ്പാണ്.

പൊതു സമൂഹത്തിൽ മാധ്യമങ്ങൾക്ക് വളരെയധികം സ്വാധീനമുണ്ട്, മികച്ച വനിതാ വാർത്താ അവതാരകരുള്ള നാടാണ് കേരളം, നിഷാ പുരുഷോത്തമൻ, ഷാനി പ്രഭാകർ, സ്മൃതി പരുത്തിക്കാട്, ശ്രീജാ ശ്യാം, മാതു, സിന്ധു സൂര്യകുമാർ, ശാലിനി ശിവദാസ്, രജനി ആ നിര ഇനിയും നീളും, നിങ്ങളെയൊക്കെപ്പോലെ സ്വന്തം പ്രവർത്തന മേഖലയിലൂടെ സമൂഹത്തിന് ഏറെ സംഭാവന ചെയ്യാൻ കഴിയുന്ന, ഇനിയും സാധ്യതകളുള്ള മിടുമിടുക്കികളാണവർ.

 

ശ്രുതിയെയും, ചിത്രയെയും, ആതിരയെയുമൊക്കെ നിങ്ങൾ എപ്പോഴെങ്കിലും കാണുമെന്ന് പ്രതീക്ഷിയ്ക്കുന്നു. വനിതാ മാധ്യമ പ്രവർത്തകരുടെ പേരുകൾ ഇവിടെ പരാമർശിച്ചത് ഞങ്ങൾ പുരുഷന്മാരോട് പറയുന്നതിനെക്കാൾ നിങ്ങളോട് സംസാരിയ്ക്കുവാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടാകും. സമൂഹത്തിൽ അഭിപ്രായം രൂപീകരിയ്ക്കുന്നതിൽ മാധ്യമ പ്രവർത്തകർക്ക് വലിയൊരു പങ്കുണ്ട്. ചിത്രയും, ആതിരയും, ശ്രുതിയുമൊക്കെയെഴുതിയ പുസ്തകങ്ങൾ നല്കിയാണ് ആചാര്യൻ ശ്രീ കെ.ആർ മനോജ് ജി ഞങ്ങളെ യാത്രയാക്കിയത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends