കോര്‍ഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തി; ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലും സ്വീകരണം നല്‍കി

കോര്‍ഡിലിയ ക്രൂസ് ഷിപ്പ് ബുധനാഴ്ച കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നും ലക്ഷ ദ്വീപിലേക്ക് പോകുന്ന ആഡംബര നൗക ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് കൊച്ചിയില്‍ നങ്കൂരമിട്ടത്. വിനോദ യാത്രികരുമായി തുറമുഖത്തെത്തിയ
കോര്‍ഡിലിയ ക്രൂസ് ഷിപ്പിന് ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ കൊച്ചിയിലെത്തുന്നത്.
https://www.facebook.com/Malayalivartha


























