Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഏറ്റവും സീനിയറായ സിപിഐ(എം) നേതാക്കളിൽ ഒരാൾ പി.കെ. ശ്രീമതി ടീച്ചറായിരുന്നു; നെരുവമ്പ്രം യുപി സ്കൂൾ അധ്യാപികയായിരുന്ന ടീച്ചർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ ലീവ് എടുത്തതാണ്; പിന്നെ അധ്യാപകവൃത്തിയിലേയ്ക്കു തിരിച്ചു പോയിട്ടില്ല; അന്നത്തെ ആ സംഭവം ഓർത്തെടുത്ത് തോമസ് ഐസക്ക്

22 SEPTEMBER 2021 03:49 PM IST
മലയാളി വാര്‍ത്ത

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഏറ്റവും സീനിയറായ സിപിഐ(എം) നേതാക്കളിൽ ഒരാൾ പി.കെ. ശ്രീമതി ടീച്ചറായിരുന്നു.

നെരുവമ്പ്രം യുപി സ്കൂൾ അധ്യാപികയായിരുന്ന ടീച്ചർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ ലീവ് എടുത്തതാണ്. പിന്നെ, അധ്യാപകവൃത്തിയിലേയ്ക്കു തിരിച്ചു പോയിട്ടില്ല. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഏറ്റവും സീനിയറായ സിപിഐ(എം) നേതാക്കളിൽ ഒരാൾ പി.കെ. ശ്രീമതി ടീച്ചറായിരുന്നു. നെരുവമ്പ്രം യുപി സ്കൂൾ അധ്യാപികയായിരുന്ന ടീച്ചർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ ലീവ് എടുത്തതാണ്. പിന്നെ, അധ്യാപകവൃത്തിയിലേയ്ക്കു തിരിച്ചു പോയിട്ടില്ല.

1978-ൽ കെ.എസ്.വൈ.എഫിന്റെ ആദ്യ സംസ്ഥാന സമിതി രൂപീകരിക്കുമ്പോൾ ടീച്ചർ അതിൽ അംഗമായിരുന്നു. 1983 മുതൽ ജനാധിപത്യ മഹിളാ അസോസിയേഷനിൽ സജീവമായി. അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് ജില്ലാ കൗൺസിലിലേയ്ക്കു മത്സരിച്ചു വിജയിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ എന്താണ് ഭാവി പരിപാടിയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്- “ഒന്നും പറയാറായിട്ടില്ല. എത്ര ഫണ്ട് കിട്ടും? എത്ര കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്? എന്നൊക്കെ അറിയണം. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രമിക്കും.” അതായിരുന്നു സ്ഥിതി. ജില്ലാ കൗൺസിൽ ഗളഹസ്തം ചെയ്ത കാലത്താണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നത്.

ഇനിയെന്തെന്ന് ആർക്ക് അറിയാം? ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയവും ജനകീയാസൂത്രണത്തിന്റെ പ്രഖ്യാപനവും ഈ അനിശ്ചിതാവസ്ഥയ്ക്കെല്ലാം വിരാമമിട്ടു. കണ്ണൂർ പോലുള്ള പിന്നോക്ക ജില്ലകൾക്കു ജനസംഖ്യാനുപാതികമായി പദ്ധതി വിഹിതം ലഭിച്ചു. അതു സ്വതന്ത്ര്യമായി ചെലവഴിക്കാനുള്ള അധികാരവും ലഭിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഏറ്റവും വലിയ മുൻഗണന നൽകിയതു വിദ്യാഭ്യാസത്തിനാണ്. ഓലമേഞ്ഞ സ്കൂളുകളെല്ലാം സ്ഥിരം കെട്ടിടങ്ങളാക്കുന്നതിന് ഒരു പദ്ധതി ആവിഷ്കരിച്ചു. പരിഷത്തിന്റെ മുൻകൈയിൽ ശിവപുരം വിദ്യാഭ്യാസ കോംപ്ലക്സ് പഴയ ജില്ലാ കൗൺസിൽ കാലത്തു തുടങ്ങിയതായിരുന്നു. ഇതു പഞ്ചായത്ത് അടിസ്ഥാനത്തിൽ പുനസംവിധാനം ചെയ്തു. ‘ഒന്നാംക്ലാസ് ഒന്നാംതരം’ സ്കീം ആവിഷ്കരിച്ചു. ആദ്യമായി സ്കൂളുകളിൽ മദർ പിറ്റിഎ രൂപീകരിച്ചു.

കുടിവെള്ളമായിരുന്നു ജില്ലയിലെ മറ്റൊരു പ്രധാന വികസന പ്രശ്നം. കുടിവെള്ളം കിട്ടാൻ കിലോമീറ്ററുകൾ പോകാണ്ട പ്രദേശങ്ങളുണ്ടായിരുന്നു. കുടിവെള്ള പദ്ധതികൾക്കും പൂർത്തിയാകാത്ത ചെറുകിട ജലസേചന പദ്ധതികൾ പൂർത്തീകരിക്കുന്നതിനും മുൻഗണന നൽകി.

കുടുംബശ്രീയുടെ രൂപീകരണത്തിനു മുമ്പുതന്നെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു നടപടിയെടുത്തു. എന്നാൽ ഈ പ്രവർത്തനം അധികം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും മുമ്പ് മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി ശ്രീമതി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ സ്ഥാനം മുഴുവൻസമയ പ്രവർത്തനം വേണ്ടുന്ന ഒരു ചുമതലയായിരുന്നു. അങ്ങനെ 1997-ൽ ശ്രീമതി ടീച്ചർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.

എന്നിരുന്നാലും കുടുംബശ്രീയുടെ രൂപീകരണം മുതൽ അതിന്റെ വളർച്ചയിൽ തുടർച്ചയായ താൽപ്പര്യം ടീച്ചർ എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തു നടന്ന കുടുംബശ്രീ സമരത്തിൽ നേതൃത്വം ശ്രീമതി ടീച്ചർക്കായിരുന്നു. ജനശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങൾക്കും കുടുംബശ്രീയെപ്പോലെ സർക്കാർ ധനസഹായം നൽകുന്നതിനുള്ള നീക്കം യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ചു.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലും ഇത്തരം സംഘടനകൾക്കു സ്ഥാനം നൽകുന്നതിനായിരുന്നു ആലോചന. ഇതിനെതിരായിട്ടാണു സെക്രട്ടേറിയറ്റിനു മുന്നിൽ ആയിരക്കണക്കിനു സ്ത്രീകളുടെ രാപ്പകൽ സമരം ആരംഭിച്ചത്. ആഴ്ചകൾ നീണ്ടെങ്കിലും വിജയംകണ്ടേ സമരം നിർത്തിയുള്ളൂ. കുടുംബശ്രീയെ സുസ്ഥിരമാക്കുന്നതിൽ നിർണ്ണായക പങ്ക് ഈ സമരത്തിനുണ്ട്.

ആദ്യ ചിത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ പയ്യന്നൂർ നഗരസഭയുടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുന്നതാണ്. മാനവീയം സ്ത്രീപദവി പഠന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ രണ്ടു ചിത്രങ്ങളാണ് അടുത്തത് (ചിത്രം 2,3). 2000-ത്തിലെ അന്താരാഷ്ട്ര സെമിനാറിൽ ജെൻഡർ സെഷൻ ആണ് നാലാമത്തെ ചിത്രം. അവസാന ചിത്രം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ യാത്രായയപ്പിന് 1996-ൽ എടുത്തതാണ്. പ്രധാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളെയെല്ലാം അതിൽ കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends