പൊട്ടിച്ചിരിച്ച് സുപ്രീം കോടതി.... കഴിഞ്ഞ 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന രണ്ടു പേര്‍ക്ക് ജാമ്യം നല്‍കിയാല്‍ അവര്‍ പുറത്തിറങ്ങി വ്യാജവാറ്റ് നടത്തുമെന്ന കേരള പോലീസിന്റെ മണ്ടന്‍ സിദ്ധാന്തം കേട്ടപ്പോള്‍ പിണറായി പോലീസിനെ ഓടിച്ചു വിട്ട് സുപ്രീം കോടതി...

കഴിഞ്ഞ 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന രണ്ടു പേര്‍ക്ക് ജാമ്യം നല്‍കിയാല്‍ അവര്‍ പുറത്തിറങ്ങി വ്യാജവാറ്റ് നടത്തുമെന്ന കേരള പോലീസിന്റെ മണ്ടന്‍ സിദ്ധാന്തം കേട്ടപ്പോള്‍ പിണറായി പോലീസിനെ സുപ്രീം കോടതി ഓടിച്ചു വിട്ടു.
പോലീസിന്റെ വിചിത്രവാദം കേട്ട് പൊട്ടിച്ചിരിച്ചത് മറ്റാരുമല്ല: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി. എല്ലാ മേഖലകളിലും റെക്കോര്‍ഡിട്ട കേരളത്തിന് മണ്ടത്തരത്തിന്റെ കാര്യത്തിലും റെക്കോര്‍ഡുണ്ടോ എന്ന് കോടതി ചോദിച്ചില്ലെന്ന് മാത്രം.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതികള്‍ക്കാണ് ഇങ്ങനെയൊരു ദുര്‍വിധിയുണ്ടായത്.കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണികണ്ഠന്‍ (കൊച്ചനി), വിനോദ് കുമാര്‍ എന്നിവര്‍ പുറത്തിറങ്ങിയാല്‍ വാറ്റാന്‍ പോകുമെന്നാണ് പോലീസിന്റെ സംശയം.
ഇവരെ അടിയന്തരമായി ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.. 48 മണിക്കൂറിനകം ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മണിച്ചന്റെ രണ്ട് സഹോദരന്മാരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാന്‍ രണ്ട് ആഴ്ച്ച മുമ്പ് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.കെ. ദിനേശന്‍ ചെയര്‍മാനായ സംസ്ഥാനതല ജയില്‍ ഉപദേശകസമിതി യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നില്ല.
വിട്ടാല്‍ വാറ്റാന്‍ പോകുമെന്ന സംശയത്തിലാണ് സര്‍ക്കാര്‍ ഇവരെ പുറത്തു വിടാത്തത്.അതിനാല്‍ ഉത്തരവിറക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും 28 വര്‍ഷത്തിലധികമായി കസ്റ്റഡിയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉത്തരവിറക്കാന്‍ ഇനിയും സമയം വേണമെന്ന ആവശ്യത്തിന് സര്‍ക്കാരിന് തൃപ്തികരമായ വിശദീകരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് അടിയന്തരമായി ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചാണ് ജയില്‍ ഉപദേശക സമിതി മോചനത്തിനുള്ള ശുപാര്‍ശ കൈമാറിയത്. എന്നാല്‍ മൂന്ന് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ജയില്‍ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും വിദ്യാഭ്യാസമില്ലെന്നും മറ്റ് തൊഴിലുകളില്‍ പ്രാവീണ്യം ഇല്ലാത്തതിനാല്‍ വീണ്ടും വ്യാജവാറ്റിലേക്ക് തിരിയാന്‍ ഇടയുണ്ടെന്നുമാണ് പോലീസുകാര്‍ ഉന്നയിച്ച പ്രധാന ആശങ്ക. എന്നാല്‍ ജയിലിനുള്ളിലോ പുറത്തോ വെച്ച് ഇരുവര്‍ക്കും എതിരെ പരാതികള്‍ ഉണ്ടായിട്ടില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരും ഉപദേശക സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിനോദിന്റെ ഭാര്യ അശ്വതിയും മണികണ്ഠന്റെ ഭാര്യ രേഖയുമാണ് ഭര്‍ത്താക്കന്മാരുടെ ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും വേണ്ടി എസ് കെ ഭട്ടാചാര്യ, മാലിനി പൊതുവാള്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ്, അഭിഭാഷകന്‍ എം എല്‍ ജിഷ്ണു എന്നിവരാണ് ഹാജരായത്.
ഇത്തരം മണ്ടന്‍ ന്യായവാദങ്ങളുമായി ഭാവിയില്‍ കോടതിയില്‍ വരരുതെന്ന കര്‍ശന താക്കീതും കോടതി പോലീസിന് നല്‍കി. അപ്പോഴും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചിരിച്ചു കൊണ്ടു നിന്നതേയുള്ളു.
സാധാരണ ഗതിയില്‍ ജയിലില്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നവരെയാണ് ജാമ്യത്തില്‍ നിന്നും ഒഴിവാക്കുന്നത്.എന്നാല്‍ കല്ലുവാതുക്കല്‍ കേസിലെ പ്രതികള്‍ ഒരു ഘട്ടത്തിലും ക്രിമിനല്‍ സ്വഭാവം കാണിച്ചിരുന്നില്ല.മണിച്ചന്റെ സഹോദരന്‍മാര്‍ ആയതു കൊണ്ടാണ് ഇവര്‍ക്ക് ജാമ്യം കിട്ടാത്തത്. കാരണം മണിച്ചന് അബ്കാരികളായ ചില സി പി എം ശത്രുക്കളുണ്ട്. അവരാണ് മണിച്ചനെ കേസില്‍ കുരുക്കിയതെന്നാെണ് മുമ്പും ആരോപണം ഉയര്‍ന്നത്.
"
https://www.facebook.com/Malayalivartha


























