കോട്ടയത്ത് ഇന്നു പുലര്‍ച്ചെ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവേയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... ഇടിച്ച വാഹനം നിര്‍ത്താതെ പോയി, പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തില്‍....

കോട്ടയത്ത് ഇന്നു പുലര്‍ച്ചെ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവേയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... ഇടിച്ച വാഹനം നിര്‍ത്താതെ പോയി, പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തില്‍....
എംസി റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ച സുഹൃത്തിന്റെ വീട്ടില്‍ പോയി കോഴായിലേക്ക് മടങ്ങും വഴി ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് 26-കാരന് ദാരുണാന്ത്യം. കോഴാ കടമ്പഞ്ചിറയില്‍ റോസ്‌ബെന്‍ ആണ് മരിച്ചത്.
ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് ഭാഗത്താണ് അപകടം നടന്നത്.
അതേസമയം മറ്റൊരൂ സംഭവത്തില്‍ കുളക്കടയില്‍ പിക്കപ്പ് ലോറി പഞ്ചറൊട്ടിക്കാനായി ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്.
വൈക്കോല്‍ കയറ്റിയ ലോറിയാണ് മറിഞ്ഞത്. പഞ്ചറൊട്ടിക്കാനായി ലോറി ജാക്കിയില്‍ ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിയുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടമുണ്ടായത്.
https://www.facebook.com/Malayalivartha