തിലകന്‍ സ്മാരകവേദിക്ക് സാംസ്‌കാരികവകുപ്പിന്റെ പൂര്‍ണ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മന്ത്രി

മലയാള നാടക ചലച്ചിത്ര രംഗത്തെ മഹാനടന്‍ തിലകന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ അറിയിച്ചു. രാജു എബ്രഹാം പ്രസിഡന്റായും കൊടുമണ്‍ ഗോപാലകൃഷ്ണന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന തിലകന്‍ സ്മാരകവേദി നല്‍കിയ അപേക്ഷ സാംസ്‌കാരികവകുപ്പ് പരിശോധിച്ചു. തിലകന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഉചിതമായ സ്മാരകം നിര്‍മിക്കാനും അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ജനങ്ങളിലെത്തിക്കാന്‍ സ്മാരകവേദി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാംസ്‌കാരികവകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തിലകന്‍ സ്മാരകവേദിക്ക് സാംസ്‌കാരികവകുപ്പിന്റെ അംഗീകാരം നല്‍കി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച തിലകന്റെ ഒമ്ബതാം ചരമദിനമാണ്.
https://www.facebook.com/Malayalivartha


























