ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ പോലീസ് പിടിയില്‍

ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ പോലീസ് പിടിയിലായി. ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ട്യൂഷന്‍ അധ്യാപകന്‍ ശ്രീമൂലനഗരം സൗത് സ്വദേശി ജയിംസ് (59) ആണ് അറസ്റ്റിലായത്. നെടുമ്ബാശേരി പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജയിംസ് പിടിയിലാകുന്നത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക് അറിയിച്ചു.
https://www.facebook.com/Malayalivartha


























