നിപാ വൈറസ് ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ട സംഭവം; കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ

നിപാ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. ആശുപത്രി ചെലവിനത്തില്‍ വന്ന തുകയായ 2,42,603 രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി അനുവദിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ സ്വദേശിയായ 12 വയസുകാരനായിരുന്നു നിപാ രോഗ ബാധിതനായി മരണപ്പെട്ടത്. ആശുപത്രി ചെലവിനത്തില്‍ വന്ന തുക അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.
https://www.facebook.com/Malayalivartha


























