ശ്രീക്കു പിന്തുണയുമായി പന്ന്യന്‍ രവീന്ദ്രന്‍ താരത്തിന്റെ വസതിയില്‍

സര്‍ക്കാര്‍ ശ്രീക്കായി ഇടപെടണമെന്ന് പന്ന്യന്‍. ബിസിസിഐ വിലക്കു നേരിടുന്ന എസ് ശ്രീശാന്തിനു പിന്തുണയുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ശ്രീശാന്തിനു പിന്തുണ അറിയിച്ച് ഇന്നുരാവിലെയാണ് പന്ന്യന്‍ താരത്തിന്റെ വീട്ടിലെത്തിയത്.
രാജ്യത്തെ ഭരണഘടനയ്ക്ക് ബിസിസിഐ അതീതമല്ല. കാരുണ്യ ലോട്ടറിയുടെ പരസ്യത്തിലേക്ക് ശ്രീശാന്തിനെ സംസ്ഥാന സര്‍ക്കാര്‍ മടക്കികൊണ്ടു വരണമെന്നും കലൂരിലെ വീട്ടില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കാനെത്തിയ പന്ന്യന്‍ പറഞ്ഞു.
കായിക പ്രേമി കൂടിയായ പന്ന്യന്‍ രാജ്യത്തെ തന്നെ മികച്ച ബോളറാണു ശ്രീശാന്തെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിലക്കുനീക്കി കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടണം. നീതിന്യായപീഠം കുറ്റവിമുക്തമാക്കിയിട്ടും വിലക്കു നീക്കാത്ത ബിസിസിഐ നിലപാട് ദുരൂഹമാണെന്നും പന്ന്യന്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുേടയും പിന്തുണ തനിക്കുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്ന ദിനത്തിനായി ക്ഷമയോടെ കാത്തിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























