പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാന്‍ ശുപാര്‍ശ

നിലവില്‍ മൂന്ന് വര്‍ഷം കഴിഞ്ഞതും നാലര വര്‍ഷം പൂര്‍ത്തിയാകാത്തതുമായ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാര്‍ശ ചെയ്തു.
ഈ തസ്തികകളിലേക്ക് ഉടനെ പുതിയ റാങ്ക് ലിസ്റ്റ് വരാന്‍ സാധ്യത ഇല്ലെങ്കിലാണ് നീട്ടേണ്ടത്. 300ഓളം ചെറിയ റാങ്ക് പട്ടികകള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. സെപ്റ്റംബര്‍ 30നാണ് ഇവയുടെ കാലാവധി അവസാനിക്കേണ്ടത്. അന്ന് തൊട്ടാണ് ആറ് മാസത്തേക്ക് നീട്ടുക. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യ പ്രകാരമാണ് തീരുമാനം. ശുപാര്‍ശ നടപ്പിലായാല്‍ 1200ല്‍പ്പരം പേര്‍ക്ക് നിയമനാവസരം ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























