സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം, ഓണാഘോഷത്തിന് ജനങ്ങളെ പിഴിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ അനൗദ്യോഗിക നിര്‍ദ്ദേശം

കാണം വിറ്റം ഓണം ഉണ്ണണം എന്നതാണ പഴമൊഴി, അതെല്ലാം പഴമൊഴിയായി തന്നെ അങ്ങനെ നില്‍ക്കും.പക്ഷേ നമ്മുടെ സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞും ഓണം ആഘോഷിക്കാനാണ് തീരുമാനം. ഏതൊക്കെ വഴിയിലൂടെ ജനങ്ങളെ പിഴിയാമോ അതിലൂടെയെല്ലാം ഊറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓണക്കാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കുകയാണു ലക്ഷ്യം.
ഓണക്കാലം മറയാക്കി വ്യാപകമായി പരിശോധനകള്‍ നടത്താനും കേസെടുത്ത് പിഴ ഈടാക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതുസംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ വില്‍പ്പന നികുതി, മോട്ടോര്‍ വാഹനം, അളവുതൂക്കം, ഭക്ഷ്യസുരക്ഷ, വനം തുടങ്ങി വിവിധ വകുപ്പുകളുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
ഉടന്‍ തന്നെ പോലീസ് ഏമാന്‍മാര്‍ റോഡിലിറങ്ങി പണപ്പരിവ് തുടങ്ങും. ഹെല്‍മറ്റ്, ടാക്‌സ്, പുക, ഐഎസ്ഒമാര്‍ക്ക് രജിസ്‌ട്രേഷന്‍ എന്നിവയില്‍ പരമാവധി പിഴിയാനാണ് നിര്‍ദ്ദേശം. ഇതില്‍ നിന്ന് തന്നെ പരമാവധി തുക കണ്ടെത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ നിശ്ചിത തുക പിരിച്ചെടുക്കാന്‍ ഓരോ വകുപ്പിനെയും ചുമതലപ്പെടുത്തിയതായാണു വിവരം.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധനകള്‍ നടത്തുകയും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിലേക്ക് ഫണ്ട് കണ്ടെത്തി നല്‍കുകയും വേണം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനൊപ്പം ഓണത്തോടനുബന്ധിച്ചുള്ള അധികച്ചെലവും സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള അധിക ബാധ്യതയും നിറവേറ്റാനുള്ള പണം ഇങ്ങനെ പിരിച്ചെടുക്കും.
ഓണാഘോഷത്തോടനുബന്ധിച്ച് കൂടുതല്‍ കച്ചവടം പ്രതീക്ഷിക്കുന്ന വ്യാപാരികള്‍ക്കാണു തിരിച്ചടി കൂടുതലായും നേരിടേണ്ടിവരിക. ആദായനികുതിക്കു വിധേയമായ ഡിസ്‌കൗണ്ടിന്മേല്‍ വരെ രജിസ്‌റ്റേര്‍ഡ് നോട്ടീസ് നല്‍കി തുക ഈടാക്കാന്‍ വാണിജ്യനികുതി വകുപ്പ് രംഗത്തെത്തിക്കഴിഞ്ഞു. നോട്ടീസ് ലഭിച്ച വ്യാപാരികള്‍ അപ്പീലിനു പോയാലും സര്‍ക്കാരിനു പണം ലഭിക്കും. വാണിജ്യ വകുപ്പിന്റെ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന തുകയുടെ മൂന്നിലൊന്ന് തുക കെട്ടിവച്ചാല്‍ മാത്രമേ അപ്പീലിനു
സ്ഥാനക്കയറ്റം ശ്രമം നടത്താന്‍ സാധിക്കൂ. വ്യാപാര കേന്ദ്രങ്ങളിലും മറ്റും കൂടുതല്‍ പരിശോധനകള്‍ നടത്താതെതന്നെ പണം കണ്ടെത്താന്‍ അധികൃതര്‍ ഇത്തരത്തിലുള്ള ശ്രമങ്ങളും ആരംഭിച്ചു.
ഓണത്തോടനുബന്ധിച്ച് വില്‍പ്പന നികുതി, വനം, എക്‌സൈസ് വകുപ്പുകളുടെ ചെക്ക് പോസ്റ്റുകളില്‍ അഴിമതി വ്യാപകമാകുന്നതായി പരാതിയേറുമ്പോഴാണു ജില്ലാ തലങ്ങളില്‍ വ്യാപക പരിശോധനകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്തി പണം കണ്ടെത്തുന്നവര്‍ക്കു സ്ഥാനക്കയറ്റം വരെയാണ് വാഗ്ദാനം. പുതിയ നിര്‍ദേശം വ്യാപക അഴിമതിക്ക് ഇടയാക്കുമെന്ന ആക്ഷേപവും ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























