കാരുണ്യ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ശ്രീശാന്തിന് എല്ലാ യോഗ്യതയമുണ്ടെന്ന് മുഖ്യമന്ത്രി

കാരുണ്യ ലോട്ടറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ തിരികെയെത്തണമെന്നു ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് അതിനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതു നികുതി വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്തിനെതിരെ ആരോപിച്ചിരുന്ന കുറ്റം കോടതി തള്ളി. അദ്ദേഹത്തെ വിലക്കി ബിസിസിഐ എടുത്ത തീരുമാനവും സര്‍ക്കാരുമായി ബന്ധമില്ല. എങ്കിലും ആവശ്യം വന്നാല്‍ അതു പിന്‍വലിക്കണമെന്ന് അവരോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിനു മടിയില്ല.
കേരളത്തിന്റെ അഭിമാന താരമാണു ശ്രീശാന്ത്. അദ്ദേഹത്തിനെതിരെ ആരോപണം വന്നതു വലിയ പ്രയാസം ഉണ്ടാക്കി. അതില്‍നിന്ന് അദ്ദേഹം മോചനം നേടിയതില്‍ സന്തോഷമുണ്ട്. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി വേണമെങ്കിലും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























