നിസാമും ബന്ധുക്കളുമായി കൂടിക്കാഴ്ച: അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനു ബന്ധുക്കളുമായി അനധികൃത കൂടിക്കാഴ്ചയ്ക്ക് ഒത്താശ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ എആര്‍ ക്യാംപിലെ എസ്‌ഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാരെ ഡിഐജി ദിനേന്ദ്ര കശ്യപ് സസ്‌പെന്‍ഡ് ചെയ്തു. നിഷാമിനെ ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കേസിന്റെ വിചാരണയ്ക്കായി തൃശൂരില്‍ എത്തിച്ചപ്പോഴായിരുന്നു കൂടിക്കാഴ്ച.
എആര്‍ ക്യാംപിലെ എസ്‌ഐ കെ.ടി. പ്രദീപ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രതീഷ്, ജിജോ ജോര്‍ജ്, സുധീഷ്, ധനഞ്ജയന്‍ എന്നിവരെയാണു തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. ധനഞ്ജയന്‍ പൊലീസ് ഡ്രൈവറാണ്. നിഷാമിനെ അനധികൃതമായി ഹോട്ടലില്‍ കൊണ്ടുപോയതിനും കൂടിക്കാഴ്ചയ്ക്കു സൗകര്യം ചെയ്തു കൊടുത്തതിനുമാണു സസ്‌പെന്‍ഷന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























