നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയം കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ പാസാക്കി

കോഴിക്കളുടെയും മട്ടന്റെയും അവശിഷ്ടങ്ങള്‍ കച്ചവടക്കാര്‍ എന്ത് ചെയ്യും? കാണുന്ന സ്ഥലങ്ങളിലോ റോഡുകളിലോ നന്ദികളിലോ ഉപേക്ഷിക്കുകയാണ് സ്ഥിരം കച്ചവടക്കാര്‍ ചെയ്യുന്നത്. എന്നാല്‍, നായ്ക്കളുടെ മാസം കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിലാണ് കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍.
നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയം സംസ്ഥാനത്തെ കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ പാസാക്കി കഴിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.
വികാരപരമായ തീരുമാനമല്ലെന്നും ശാസ്ത്രീയമായ വാദഗതികളാണ് മുന്നോട്ട് വയ്ക്കുന്നതുമെന്നുമാണ് അസ്സോസിയേഷന്‍ വ്യക്തമാക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും,ചൈന,ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളിലും നായ്ക്കളുടെ മാംസത്തിന് വലിയ ഡിമാന്റാണുള്ളത്. നായ്ക്കളെ പരിശോധനയ്ക്ക് വിധേയമാക്കി ശാസ്ത്രീയമായ രീതിയില്‍ മാംസം സംസ്‌ക്കരിച്ച് കയറ്റി അയക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
നിരത്തിലിറങ്ങാതെ വാഹനത്തില്‍ മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തിയ തെരുവുനായ ശല്യ മനസ്സിലാകില്ലെന്ന് അസ്സോസിയേഷന്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള മൃഗസ്‌നേഹികള്‍ക്ക് നായ്ക്കളോട് മാത്രമാണോ സ്‌നേഹമെന്നാണ് ഇവരുടെ ചോദ്യം.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാല ഈ നിര്‍ദ്ദേശത്തിന്റെ പ്രായോഗിക വശങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അസ്സോസിയേഷന്‍ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം പ്രമേയം അപക്വമാണെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി എം കെ മുനീര്‍ നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























