ബിജെപി നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഋഷി പല്‍പ്പു പാർട്ടി അംഗത്വം സ്വീകരിച്ചത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനില്‍ നിന്ന്

ബിജെപി നേതാവും ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായ ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഞായറാഴ്ച രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ സ്റ്റഡീസില്‍ വച്ച് നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനില്‍ നിന്നാണ് ഋഷി പല്‍പ്പു അംഗത്വം സ്വീകരിച്ചത്.
കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഋഷി പല്‍പ്പു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























