ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ കോലാനി ബൈപ്പാസിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരണ്‍ രാധാകൃഷ്ണനെ (19) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോട്ടുപുറം ഫ്യൂവല്‍സിന് സമീപം ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. കോലാനി ഭാഗത്തേയ്ക്ക് തടി കയറ്റി വരികയായിരുന്ന ലോറിയും പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























