ആറ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി... യുവതിയെ കണ്ടെത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തും അറുപത്കാരനുമായ ആളോടൊപ്പം മൈസൂരില്‍!

ആലപ്പുഴയില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ മൈസൂരില്‍ ഭര്‍ത്താവിന്റെ കൂട്ടുകാരനായ അറുപതുകാരനോടൊപ്പം പൊലീസ് കണ്ടെത്തി. യുവതി നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍നമ്ബര്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഭര്‍ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് യുവതി പോയത്. എന്നാല്‍, ഇയാള്‍ക്ക് മൈസൂരില്‍ വേറെ ഭാര്യയും മക്കളുമുണ്ട്. വര്‍ഷങ്ങളായി മൈസൂര്‍ ചന്നപട്ടണയില്‍ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്ന ഇയാളോടൊപ്പം യുവതി ബംഗളുരുവില്‍ താമസിച്ചു വരികയായിരുന്നു.യുവതിയെ കാണാതാകുമ്‌ബോള്‍ ഇയാള്‍ക്ക് യുവതിയുടെ അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു.
2015ല്‍ കനകക്കുന്ന് പോലീസ് ചന്നപട്ടണയില്‍ അന്വേഷണം നടത്തിയിരുന്നു. അക്കാലത്ത് 15 കിലോമീറ്റര്‍ അകലെ രാമനഗറില്‍ ഇയാള്‍ യുവതിക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്നഡ അറിയാത്ത യുവതി വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ ഇയാള്‍ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നി ഈ കേസ് ഫയല്‍ വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























