'കോണ്‍ഗ്രസ് അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് വി.എം.സുധീരന്റെ രാജി'; സമവായമുണ്ടാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോള്‍ പ്രധാന ജോലിയെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍

സമവായമുണ്ടാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോള്‍ പ്രധാന ജോലിയെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള വി.എം.സുധീരന്റെ രാജി. അദ്ദേഹത്തിന്റേത് ഒറ്റപ്പെട്ട പ്രതിഷേധമല്ല. കുറച്ചു നേതാക്കള്‍ തമ്മിലുള്ള പങ്കുവെപ്പാണ് ഇപ്പോഴും തുടരുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതാണ് പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























