സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ... വിദ്യാഭ്യാസ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ചേരുന്ന യോഗങ്ങളില്‍ തീരുമാനമാകും

സ്‌കൂള്‍ തുറക്കലിന് മാര്‍ഗരേഖയുടെ കരടിന് ഒക്‌ടോബര്‍ നാലിന് രൂപം നല്‍കും. വിദ്യാഭ്യാസ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ചേരുന്ന യോഗങ്ങളില്‍ വിവിധ തലങ്ങളില്‍നിന്നുവന്ന നിര്‍ദേശങ്ങളും ചില ഭാഗങ്ങളില്‍നിന്നുണ്ടായ ആശങ്കകളും പരിശോധിക്കും. വിവിധ മേഖലകളിലുള്ളവരുമായി ആശയ വിനിമയം നടത്തി തയാറാക്കുന്ന മാര്‍ഗരേഖകളില്‍ തുടര്‍ ചര്‍ച്ചകളും നടത്തും. മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിപുല ബോധവത്കരണ പരിപാടി നടത്തും. ആദ്യഘട്ടത്തില്‍ ഉച്ചവരെ ക്ലാസ് മതിയെന്ന് ധാരണയായിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന അഭിപ്രായം ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രത്യേക അലവന്‍സ് പരിഗണിക്കും. കഴിവതും കുടിവെള്ളം വീട്ടില്‍നിന്നുതന്നെ കൊടുത്തുവിടണമെന്ന് നിര്‍ദേശിക്കും.
അധ്യാപകര്‍ക്ക് അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം കൊടുക്കുന്നതും പരിഗണനയിലാണ്. ഓക്‌സിമീറ്റര്‍, ബി.പി. അപ്പാരറ്റസ്, തെര്‍മോമീറ്റര്‍ എന്നിവ എല്ലാ സ്‌കൂളുകളിലും കരുതുന്നതും പരിഗണനയിലാണ്. സിറോ സര്‍വേയുടെ ഫലം മാര്‍ഗ നിര്‍ദേശത്തില്‍ നിര്‍ണായകമാകും. ക്ലാസ് മുറികള്‍ എന്നും ശുചീകരിക്കും. ഓരോ ക്ലാസിനു മുന്നിലും കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറുമുണ്ടാകും. ശുചിമുറി ഉപയോഗത്തിന് കൃത്യമായ മാനദണ്ഡം വരും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും ആദ്യ ഘട്ടത്തില്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്നാണ് ധാരണ. രക്ഷാകര്‍ത്താക്കള്‍ക്ക് സമ്മതമുണ്ടെങ്കില്‍ മാത്രം കുട്ടിയെ സ്‌കൂളിലേക്കയച്ചാല്‍ മതിയെന്ന വ്യവസ്ഥയും വന്നേക്കും.
https://www.facebook.com/Malayalivartha
























