ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു.... ആന്ധ്രയിലും ഒഡീഷയിലും തീരംതൊട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രയില്‍ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട്... ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക്

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ശക്തമായ മഴ. ആന്ധ്രപ്രദേശിലെ വടക്കന്‍ തീരമേഖലയായ കലിംഗപട്ടണത്തിനും ഒഡീഷയിലെ തെക്കന്‍ തീരപ്രദേശമായ ഗോപാല്‍പുരിനും മധ്യേയാണ് ഗുലാബ് തീരത്തേക്കു പ്രവേശിച്ചതെന്നു കാലാവസ്ഥാ നീരീക്ഷണകേന്ദ്രം .
ആന്ധ്രയിലും ഒഡീഷയിലും തീരംതൊട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രയില്‍ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട്. ആന്ധ്രയുടെ വടക്കന്‍ തീരപ്രദേശത്ത് ശ്രീകാകുളം ജില്ലയിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായത്. കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
ഗുലാബ് ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ആന്ധ്രയിലെ വടക്കന്‍ തീരപ്രദേശ ജില്ലകളായ വിശാഖപട്ടണം, വിസിനഗരം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പലാസയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളായ ഇവര്‍ രണ്ട് ദിവസം മുന്‍പ് വാങ്ങിയ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു.
ആറുപേരില്‍ ഒരാള്‍ ഗ്രാമത്തിലേക്ക് ഫോണില്‍ വിളിച്ച് ബോട്ടിന് നിയന്ത്രണം നഷ്ടമായതായും കൂടെയുള്ളവരെ കാണാതായതായും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വൈകാതെ തന്നെ ഇദ്ദേഹവുമായുള്ള ഫോണ്‍ ബന്ധവും നഷ്ടമായി. ഫിഷറീസ് മന്ത്രി അപ്പാള രാജു ഇടപെട്ടതിനെ തുടര്‍ന്ന് നേവിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.
കലിംഗപട്ടണം, ശ്രീകാകുളം മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ ദുരിതാശ്വാസ, രക്ഷാദൗത്യങ്ങളില്‍ സജീവമാണ്. ഒഡീഷയിലെ ഗഞ്ജാം തീരമേഖലയില്‍നിന്നു മാത്രം അയ്യായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയിലെമ്പാടുമായി ഏകദേശം 16,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നു കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതു വിലക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























